തമിഴ്‌നാട്ടിലെ ഗ്രാമീണർ ലോക്‌സഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ ഗ്രാമീണർ ലോക്‌സഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. ഡി.എം.കെ സര്‍ക്കാറിനെതിരെ പ്രതിഷേധിച്ചാണ് തമിഴ്‌നാട്ടിലെ നിരവധി ഗ്രാമീണർ ഇന്നലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചത്. കാഞ്ചിപുരം ജില്ലയിലെ ഏകനാപുരം ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും ഇന്നലെ വോട്ട് ചെയ്തില്ല. പരന്തൂരില്‍ രണ്ടാമത്തെ വിമാനത്താവളം നിര്‍മ്മിക്കാനുള്ള സംസ്ഥാനത്തിന്റെ നിര്‍ദ്ദേശത്തിനെതിരെ 600 ദിവസത്തിലേറെയായി ഇവർ സമരം ചെയ്ത് വരികയാണ്. ഏകനാപുരത്തെ 1400 വോട്ടര്‍മാരില്‍ സര്‍ക്കാര്‍ ജീവനക്കാരായ 21 പേര്‍ മാത്രമാണ് വോട്ട് ചെയ്തത്. നാട്ടുക്കാരും കര്‍ഷകരും വോട്ട് ചെയ്തില്ല.

ചെന്നൈയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനൊപ്പം പരന്തൂരില്‍ രണ്ടാമത്തെ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം നിര്‍മ്മിക്കാന്‍ ഡി.എം.കെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. പദ്ധതിക്കായി ഏകനാപുരത്തിലേയും പരിസര ഗ്രാമങ്ങളിലേയും ഭൂമി ഏറ്റെടുക്കേണ്ടതായി വരും. ഭൂമിയേറ്റെടുക്കുന്നത് മൂലം ദുരിതമനുഭവിക്കുന്ന കുടുംബത്തിലെ ഓരോ അംഗത്തിനും സര്‍ക്കാര്‍ ജോലിയും, വീടിന് പകരം ഭൂമിയും നല്‍കുമെന്നും കൂടാതെ വിപണി വിലയുടെ 3.5 ഇരട്ടി നഷ്ടപരിഹാരം നല്‍കുമെന്നും സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍, പദ്ധതി തങ്ങളുടെ കൃഷിഭൂമി നഷ്ടപ്പെടുത്തുമെന്ന് പറഞ്ഞ് ഗ്രാമവാസികള്‍ ഇതിനെ എതിര്‍ത്തു. ജലസ്രോതസ്സുകളെയും പ്രതികൂലമായി ബാധിക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആശങ്ക പ്രകടിപ്പിച്ചു. അതേസമയം, 2022 ഡിസംബറില്‍ കുടിവെള്ള ടാങ്കില്‍ മനുഷ്യമലം കലര്‍ത്തിയ പ്രതികളെ ഇത് വരെ പൊലീസ് കണ്ടെത്താത്തതില്‍ പുതുക്കോട്ട ജില്ലയിലെ വേങ്ങൈവയല്‍ ഗ്രാമവാസികള്‍ രോഷാകുലരാണ്. ദലിതര്‍ മാത്രം താമസിക്കുന്ന പ്രദേശത്തേക്ക് വെള്ളം വിതരണം ചെയ്യുന്നതാണ് ഈ ടാങ്ക്. ഇതിനെതുടര്‍ന്ന് 60ലധികം ദളിത് കുടുംബങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിക്കുകയും വീടിനു മുകളില്‍ കരിങ്കൊടി സ്ഥാപിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...