തിരുവനന്തപുരം: താൻ തലസ്ഥാനത്തെ എം.പി യായി വിജയിച്ച് മന്ത്രിയായാൽ ആദ്യ ക്യാബിനെറ്റ് തീരുമാനം വലിയതുറ പാലത്തിൻ്റെ നവീകരണമാണെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. വലിയതുറയിലെ മത്സ്യതൊഴിലാളിക ളുമായി നടത്തിയ സംഗമത്തിൽ അവരുടെ ആവശ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം ഉറപ്പ് നൽകിയത്. മത്സ്യ തൊഴിലാളികൾക്ക് വലിയതുറയിൽ ഫിഷിങ്ങ് ഹാർബർ, യുവാക്കൾക്കും കുട്ടികൾക്കുമായി ഒരു കളിസ്ഥലം എന്നിവയും പ്രധാന ആവശ്യമായി ഉന്നയിച്ചു. എൻഡിഎ സർക്കാർ അധികാരത്തിലേറിയാൽ ഇവ മൂന്നും നടപ്പാക്കുകയാണ് തൻ്റെ പ്രഥമ പരിഗണനയെന്നു അദ്ദേഹം പറഞ്ഞു. ഫിഷിങ് ഹാർബറിൻ്റെ ഡിസൈൻ പണികൾ പൂർത്തിയായതായും അദ്ദേഹം പറഞ്ഞു. വലിയതുറ ബിജെപി മണ്ഡലം മൈനോറിറ്റി മോർച്ചയുടെ ആദിമുഖ്യത്തിലായിരുന്നു സംഗമം സംഘടിപ്പിച്ചത്. മണ്ഡലം പ്രസിഡൻ്റ് ടിൻ്റോ ജോസഫ്, സ്റ്റീഫൻ ജോർജ്ജ്, ഏര്യ സെക്രട്ടറി സിൻ്റോ സിൽവ തുടങ്ങിയവർ പങ്കെടുത്തു. വലിയതുറ എസ്എൻഡിപി യോഗം സപ്തതി സ്മാരക മന്ദിരത്തിൽ നടന്ന യോഗത്തിലും എൻഡിഎ സ്ഥാനാർത്ഥി പങ്കെടുത്തു. ബിഎംഎസ് വലിയതുറ യൂണിറ്റ് ഗ്രൗണ്ട് ബീച്ചിൽ സംഘടിപ്പിച്ച യോഗത്തിൽ മത്സ്യ തൊഴിലാളികളും കാർഗോ തൊഴിലാളികളും പങ്കെടുത്തു. രാജീവ് ചന്ദ്രശേഖർ തൊഴിലാളികളുമായി സംവദിച്ചു. യൂണിറ്റ് പ്രസിഡൻ്റ് സന്തോഷ്കുമാർ, സെക്രട്ടറി ടോമി, സാബു തുടങ്ങിവർ നേതൃത്വം നൽകി. ബീച്ചിൽ ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന കുട്ടികളോടൊപ്പം പന്ത് തട്ടികളിച്ചും പങ്കുചേർന്നു.