മെഡിക്കൽ കോളജ് ആശുപത്രിക്കെതിരെ വിമർശനമുയർത്തി നാട്ടുകാർ

അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ര​ക്ത​ബാ​ങ്കി​ൻറെ സേ​വ​നം യ​ഥാ​സ​മ​യം കി​ട്ടു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണം. ര​ക്ത​ത്തി​ൻറെ ല​ഭ്യ​ത​ക്കു​റ​വാ​ണ് കാ​ര​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. മ​ധ്യ​വേ​ന​ല​വ​ധി​യും വി​വി​ധ മ​ത​സ്ഥ​രു​ടെ വ്ര​താ​നു​ഷ്ഠാ​ന​ങ്ങ​ളും ര​ക്ത​ദാ​താ​ക്ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​താ​യും പ​റ​യു​ന്നു.എ​ന്നാ​ൽ, എ​ച്ച്.​ഒ.​ഡി​യു​ടെ നി​ല​പാ​ടാ​ണ് ര​ക്ത​ദാ​താ​ക്ക​ൾ എ​ത്താ​ത്ത​തെ​ന്നാ​ണ് ആ​രോ​പ​ണം. രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കീ​ട്ട് മൂ​ന്നു​വ​രെ​യാ​ണ് ര​ക്തം സ്വീ​ക​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ചി​ല സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ൻകൂ​ട്ടി അ​റി​യി​ച്ച​ശേ​ഷം എ​ത്താ​റു​ണ്ട്. വൈ​കീ​ട്ട്​ മൂ​ന്നു​വ​രെ ര​ക്തം സീ​ക​രി​ച്ച​തി​നു​ശേ​ഷം മ​റ്റു​ള്ള​വ​രെ മ​ട​ക്കി അ​യ​ക്കു​ക​യാ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്. അ​ടു​ത്ത ദി​വ​സ​വും തൊ​ഴി​ൽ ഉ​പേ​ക്ഷി​ച്ച് ര​ക്തം ദാ​നം ചെ​യ്യാ​ൻ പ​ല​രും ശ്ര​മി​ക്കാ​റി​ല്ല. ചു​മ​ത​ല​യേ​റ്റ എ​ച്ച്.​ഒ.​ഡി​യു​ടെ ക​ർക്ക​ശ്ശ നി​ല​പാ​ടി​നോ​ട് ജീ​വ​ന​ക്കാ​ർക്കും അ​തൃ​പ്തി​യു​ണ്ട്.ആ​ശു​പ​ത്രി​യി​ൽ പൊ​തി​ച്ചോ​ർ എ​ത്തി​ക്കു​ന്ന യു​വ​ജ​ന സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​ർ ര​ക്ത​ദാ​നം ന​ട​ത്താ​റു​ണ്ട്. ഇ​വ​രു​ടെ സൗ​ക​ര്യാ​ർ​ഥം മു​ൻ എ​ച്ച്.​ഒ.​ഡി​മാ​ർ സ​മ​യ​ക്ര​മ​ത്തി​ൽ ചി​ല വി​ട്ടു​വീ​ഴ്ച​ക​ൾ ചെ​യ്തി​രു​ന്നു. ഇ​പ്പോ​ഴ​ത്തെ എ​ച്ച.​ഒ.​ഡി ഇ​തി​ന് ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​തു​മൂ​ലം ബ്ല​ഡ് ബാ​ങ്കി​ൽനി​ന്ന്​ ര​ക്തം ന​ൽകാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ര​ക്ത​ദാ​താ​ക്ക​ൾ എ​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് രോ​ഗി​ക​ൾക്ക് ര​ക്തം ന​ൽകു​ന്ന​ത്.യ​ഥാ​സ​മ​യം ര​ക്തം കി​ട്ടാ​തെ വ​രു​ന്ന​തോ​ടെ രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ളും ര​ക്ത​ബാ​ങ്ക്​ ജീ​വ​ന​ക്കാ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​വും നി​ത്യ​സം​ഭ​വ​മാ​ണ്. ഏ​റ്റ​വു​മ​ധി​കം ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ക്യാ​മ്പു​ക​ൾ ന​ട​ത്തി സം​സ്ഥാ​ന​ത്തെ മി​ക​ച്ച ബ്ല​ഡ് ബാ​ങ്കി​ന് ര​ണ്ടു​ത​വ​ണ അ​വാ​ർ​ഡ് നേ​ടി​യ മെ​ഡി​ക്ക​ൽ കോ​ള​ജ് ബ്ല​ഡ് ബാ​ങ്കി​നാ​ണ് ഈ ​ദു​ർ​ഗ​തി സം​ഭ​വി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...