ഡൽഹി : കോൺഗ്രസിനെയും ബിജെപിയെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.. മഹാറാലി ബിജെപിക്കുളള ശകതമായ തക്കിത്.. ഇ ഡി വേട്ടയ്ക്ക് വഴിവെച്ചത് കോൺഗ്രസ്. ഇ ഡി വേട്ടയാടുമ്പോൾ കോൺഗ്രസ് ബിജെപിക്കൊപ്പം. കെജ്രിവാളിനെതിരായ ഇഡി ഇടപെടലിന് വഴിവെച്ചത് കോണ്‍ഗ്രസ് നീക്കമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു..
ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുന്നു. വര്‍ഗീയതയെ ശക്തമായി എതിര്‍ത്ത് മാത്രമേ മതനിരപേക്ഷത സംരക്ഷിക്കാനാകു. പൗരത്വ നിയമഭേദഗതി ബില്ലിന്റെ ആഘാതം വലുതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇഡിക്കുളള വഴി ഒരുക്കിയത് കോണ്‍ഗ്രസായിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാട് സ്വാഗതാര്‍ഹമെന്നും എന്നാല്‍ മുന്‍നിലപാടുകള്‍ തെറ്റാണെന്ന് സമ്മതിക്കാന്‍ കഴിയണമെന്നും കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.