ഗവർണർ സ്ഥാനം ഒഴിഞ്ഞ തമിഴിസൈ സൗന്ദരരാജൻ വീണ്ടും ബിജെപിയിൽ

ചെന്നൈ: തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് കരുത്തേകാൻ ഗവർണർ സ്ഥാനം ഒഴിഞ്ഞ തമിഴിസൈ സൗന്ദരരാജൻ വീണ്ടും ബിജെപിയിൽ ചേർന്നു..തെലങ്കാന മുൻ ഗവർണർ തമിഴിസൈ സൗന്ദരരാജൻ ബുധനാഴ്ച തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈയുടെ സാന്നിധ്യത്തിൽ വീണ്ടും ബിജെപിയിൽ ചേർന്നു.ഗവർണർ പദവിയിലിരിക്കെ ബിജെപിയിൽ ചേർന്നതിന് തമിഴിസൈ സൗന്ദരരാജനെതിരെ ഇടതുപാർട്ടികളും ഡിഎംകെയും നടത്തിയ വിമർശനത്തെ പരാമർശിച്ച ബിജെപി അധ്യക്ഷൻ അണ്ണാമലൈ ഉന്നത പദവികൾ വഹിക്കുന്നവർ സ്ഥാനമൊഴിയുന്നത് സാധാരണക്കാരനെന്ന നിലയിൽ പൊതുജനങ്ങൾക്കായി വീണ്ടും പ്രവർത്തിക്കാൻ വേണ്ടിയാണെന്ന് പറഞ്ഞു.
ബിജെപി ഒഴികെയുള്ള രാഷ്‌ട്രീയ പാർട്ടിയിൽ പെട്ട ഒരാൾ ഉന്നതപദവികൾ ഒഴിയുകയില്ല. അവരെ സംബന്ധിച്ചിടത്തോളം രാഷ്‌ട്രീയത്തിൽ ഇരിക്കുന്നത് ഉന്നത സ്ഥാനങ്ങൾ ഏറ്റെടുക്കാൻ മാത്രമാണ്. ഗവർണർ എന്ന നിലയിൽ അവർ വളരെ നന്നായി പ്രവർത്തിച്ചു. ആ സ്ഥാനം ഉപേക്ഷിച്ച് വീണ്ടും രാഷ്‌ട്രീയത്തിലേക്കിറങ്ങുന്നത് സൗന്ദരരാജന്റെ ജനസ്നേഹമാണ് കാണിക്കുന്നതെന്ന് അണ്ണാമലൈ പറഞ്ഞു.
അവർ വീണ്ടും ബിജെപിയിൽ ചേർന്നത് പാർട്ടിയോടുള്ള പ്രതിബദ്ധതയാണ് കാണിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി തുടർച്ചയായി മൂന്നാം തവണയും അധികാരമേൽക്കുമ്പോൾ അദ്ദേഹത്തിന്റെ കരങ്ങൾ ശക്തിപ്പെടുത്തുന്നതിന് തന്റെ പ്രവർത്തനവും സഹായിക്കുമെന്ന അവരുടെ ദൃഢനിശ്ചയം വലുതാണെന്നും അദ്ദേഹം പറഞ്ഞു.
2019-ലാണ് തെലങ്കാന ഗവർണറായി ചുമതലയേൽക്കുന്നതിന് മുമ്പ് സൗന്ദരരാജൻ ബിജെപിയിൽ നിന്ന് രാജിവച്ചത്. തുടർന്ന് 2021-ൽ പുതുച്ചേരി ലെഫ്റ്റനൻ്റ് ഗവർണറായി അവർ നിയമിതയായി.അറുപത്തിരണ്ടുകാരിയായ തമിഴിസൈ സൗന്ദരരാജൻ ഗൈനക്കോളജിസ്റ്റാണ്. രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പാണ് അവർ ബിജെപിയിൽ ചേർന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...