ലോക്‌സഭാ തെരഞ്ഞെടുപ്പ്: പ്രചാരണം ശക്തമാക്കി യു.ഡി.എഫ്

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം പ്രചാരണം ശക്തമാക്കി യു.ഡി.എഫ് സ്ഥാനാർഥികൾ. പ്രഖ്യാപനത്തിന് ശേഷം ആദ്യമായി ആലപ്പുഴയിലെത്തിയ എ.ഐ.സി.സി ജനറൽസെക്രട്ടറിയുമായ മണ്ഡലത്തിലെ സ്ഥാനാർഥിയുമായ കെ.സി വേണുഗോപാൽ റോഡ് ഷോയോടെ പ്രചാരണത്തിന് തുടക്കമിട്ടു. സിപിഎമ്മും ബിജെപിയും പരാജയം സമ്മതിച്ചതിനാലാണ് തന്നെ ഒന്നിച്ചെതിർക്കുന്നതെന്ന് കെസി വേണുഗോപാൽ മീഡിയവണിനോട് പറഞ്ഞു.
അതിനിടെ, വടകര മണ്ഡലത്തിൽ മത്സരിക്കാൻ പോകുന്ന ഷാഫി പറമ്പിലിന് വികാരനിർഭരമായ യാത്രയയപ്പാണ് പാലക്കാട്ടെ പ്രവർത്തകർ നൽകിയത്. ഇന്ന് വൈകീട്ടൊടെ ഷാഫി പറമ്പിൽ വടകരയിലെത്തും.
അതിനിടെ യു.ഡിഎഫ് കൺവീനർ എം.എം ഹസന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട്ടെ സമസ്ത ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച്ച.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...