ദോഹ: ശുദ്ധജല ടാങ്കിൽ ഒളിപ്പിച്ച് ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച നിരോധിത പുകയിലയുടെ വന്‍ ശേഖരം പിടികൂടി. ഹമദ് തുറമുഖത്തൈത്തിയ കൂറ്റൻ ടാങ്കറിനുള്ളിൽ ഒളിപ്പിച്ച 7000 ടണ്‍ പുകയിലയാണ്കസ്റ്റംസ് വിഭാഗം പരിശോധനയിൽ പിടിച്ചത്. വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ച നിലയിലായിരുന്നു നിരോധിത വസ്തുക്കള്‍.
സംശയം തോന്നിയ കസ്റ്റംസ് ടാങ്ക് പൊളിച്ചാണ് 7150 ടണ്‍ നിരോധിത പുകയില ഉല്പന്നങ്ങൾ കണ്ടെത്തിയതെന്ന് ഖത്തർ കസ്റ്റംസ് അറിയിച്ചു. കള്ളക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ചായിരുന്നു പരിശോധന. കള്ളക്കടത്തും നിരോധിത വസ്തുക്കളുടെ കടത്തും തടയാന്‍ കസ്റ്റംസ് ആവിഷ്കരിച്ച ‘കാഫിഹ്’ കാമ്പയിനില്‍ പങ്കാളികളാകാന്‍ കസ്റ്റംസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.