കെ കരുണാകരന്റെ മകൾ ബിജെപിയിലേക്ക്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ കെപിസിസി ജനറല്‍ സെക്രട്ടറിയും അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ ഇന്ന് ബിജെപി അംഗത്വമെടുക്കും. ന്യൂഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് വെച്ച് പത്മജ വേണുഗോപാൽ അംഗത്വമെടുത്തേക്കുമെന്നാണ് വിവരം. നിലവിൽ ഡൽഹിയിലുള്ള പത്മജ വേണുഗോപാൽ മുതിർന്ന ബിജെപി നേതാക്കളുമായി ചർച്ച നടത്തി. ന്യൂസ് 18 ആണ് ഇന്നലെ ഉച്ചയോടെ ഈ വാർത്ത ആദ്യം പുറത്തുവിട്ടത്. പത്മജയുമായി ബന്ധപ്പെട്ടപ്പോൾ സാധ്യത തള്ളിക്കളയുന്നില്ലെന്നും കോണ്‍ഗ്രസുമായി ഗുരുതര പ്രശ്നങ്ങളുണ്ടെന്നുമായിരുന്നു പ്രതികരണം. പിന്നാലെ വാർത്ത നിഷേധിച്ച് പത്മജ ഫേസ്ബുക്കിൽ പോസ്റ്റിട്ടെങ്കിലും പിന്നീട് അത് പിൻവലിച്ചു.

കേരളത്തിലെ കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് പത്മജയുടെ തീരുമാനം. എ കെ ആന്റണിയുടെ മകൻ‌ അനിൽ ആന്റണി കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയതിന് പിന്നാലെയാണ് ലീഡറുടെ മകളും ബിജെപിയിലെത്തുന്നത്. പത്തനംതിട്ടയിലെ പാർട്ടി സ്ഥാനാർത്ഥിയായി അനിൽ ആന്റണിയെ ബിജെപി പ്രഖ്യാപിച്ചിരുന്നു.

ബിജെപിയിലെത്തുന്ന പത്മജ ചാലക്കുടിയിൽ നിന്ന് മത്സരിക്കുമെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. അതേസമയം, ചാലക്കുടിയിലെ സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് ബിജെപി വൃത്തങ്ങൾ ന്യൂസ് 18നോട് പറഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥിയായി 2004ൽ മുകുന്ദപുരത്തു നിന്നും ലോക്സഭയിലേക്കും തൃശൂർ നിന്ന് 2021 ൽ നിയമസഭയിലേക്കും മത്സരിച്ച് പത്മജ പരാജയപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...