ബസിന് തീപിടിച്ച സംഭവത്തിൽ വിശദമായി അന്വേഷണം നടത്തുമെന്ന് കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: കായംകുളത്ത് ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച സംഭവത്തിൽ വിശദമായി അന്വേഷണം നടത്തുമെന്ന് കെ.എസ്.ആർ.ടി.സി. കരുനാഗപ്പള്ളി യൂനിറ്റിലെ ആർ.എൻ 777 (കെ.എൽ-15-9049) നമ്പർ ബസാണ് കായംകുളം എം.എസ്.എം കോളജിന് സമീപം വെച്ച് രാവിലെ 09.30-ന് സർവീസിനിടയിൽ തീപിടിത്തമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് വിശദാന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് മോട്ടോർ വാഹന വകുപ്പിനെയും, കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടീവ് ഡയറക്ടർ (ടെക്നിക്കലിനെയും) ചുമതപ്പെടുത്തി.

ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി വാർത്താക്കുറിപ്പിൽ അറിയിച്ചു. തീ ആളിപ്പടരുന്നതിന് മുൻപ് ബസിലുണ്ടായിരുന്ന യാത്രക്കാരെ മുഴുവൻ പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. കരുനാഗപ്പള്ളിയിൽ നിന്ന് തോപ്പുംപടിക്കു പോകുകയായിരുന്ന ബസിൽ 44 യാത്രക്കാരുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...