ലഖ്നൗ: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള മൂന്നാംഘട്ട സ്ഥാനാർഥിപട്ടിക പ്രഖ്യാപിച്ച് സമാജ്വാദി പാർട്ടി. അഞ്ചുപേരുടെ പട്ടികയാണ് പുറത്തിറക്കിയത്. മുതിർന്ന നേതാവും പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ അമ്മാവനുമായ ശിവ്പാൽ യാദവ് ബുദൗൻ മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. ഇറ്റാവ ജില്ലയിലെ ജസ്വന്ത് നഗറിൽ നിന്നുള്ള എം.എൽ.എയാണ്. ശിവ്പാൽ യാദവ്.
സുരേന്ദ്ര സിങ് പട്ടേൽ വാരണാസിയിൽ നിന്നും ഇഖ്റ ഹസൻ കൈരാനയിൽ നിന്നും മൽസരിക്കും. പ്രവീൺ സിംഗ് ആരോൺ ബറേലിയിലും അജേന്ദ്ര സിംഗ് രാജ്പുത് ഹമീർപൂരിയിലും ജനവിധിതേടും. ഇതുവരെ 31 സ്ഥാനാർഥികളെയാണ് സമാജ് വാദി പാർട്ടി പ്രഖ്യാപിച്ചത്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ എസ്.പി കോൺഗ്രസിന് 17 സീറ്റുകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.