തിരുവനന്തപുരം: അക്കൗണ്ടൻറിന്റെ പക്കൽ നിന്ന് 2.25 കോടി രൂപ തട്ടിയെടുത്ത രണ്ടുപേർ അറസ്റ്റിൽ. മധ്യപ്രദേശ് സ്വദേശിയായ കേശവ് ശർമ, രാജസ്ഥാൻ സ്വദേശി ദേരു ലാൽ ശർമ എന്നിവരെയാണ് സിറ്റി സൈബർ ക്രൈം പൊലീസിലെ പ്രത്യേക അന്വേഷണസംഘം മുംബൈയിലെത്തി അറസ്റ്റ് ചെയ്തത്.
അക്കൗണ്ടുകളിലേക്ക് 2.25 കോടി രൂപ ചാർട്ടേട് അക്കൗണ്ടന്റിൽ നിന്ന് നിക്ഷേപിപ്പിച്ചു. തടർന്ന് പണം 70ൽപരം അക്കൗണ്ടുകളിലേക്ക് മാറ്റിയ ശേഷം തട്ടിയെടുത്തു. ഇത് ക്രിപ്റ്റോ കറൻസിയായും ജ്വല്ലറികളിൽ നിന്ന് സ്വർണം വാങ്ങിയും കൈമാറ്റം ചെയ്യപ്പെട്ടു.
മുംബൈ വിമാനത്താവളത്തിലെത്തിയ പരാതിക്കാരന്റെ പേരിലുള്ള പാഴ്സലിൽ ലഹരിമരുന്ന് കണ്ടെത്തിയെന്നും കൂടെ പാസ്പോർട്ടിന്റെയും ആധാറിന്റെയും കോപ്പി ഉണ്ടെന്നും പറഞ്ഞാണ് പണം തട്ടിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് തിരുവനന്തപുരത്തെ ചാർട്ടേട് അക്കൗണ്ടന്റിനെ വിളിച്ചത്.