18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കാം;സർക്കാർ ഉത്തരവിറങ്ങി

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ്‌ പരിഷ്കരണങ്ങളിൽ ഇളവ് വരുത്തി പുതിയ ഉത്തരവിറങ്ങി. .ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് (എം വി ഐ) ഒരു ദിവസം 40 ടെസ്റ്റുകൾ നടത്താം .രണ്ട് എംവിഐ ഉള്ളിടത്ത് പ്രതിദിനം 80 ടെസ്റ്റുകൾ നടത്താം. ടെസ്റ്റിനുള്ള വാഹനങ്ങൾക്ക് 18 വർഷം വരെ പഴക്കമാകാം. റോഡ് ടെസ്റ്റ് നടത്തേണ്ടത് ഗ്രൗണ്ട് ടെസ്റ്റിന് ശേഷമാണ്. സമരക്കാരുമായി സർക്കാർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് പുതിയ നിർദേശങ്ങൾ സർക്കാർ ഇറക്കിയത്.

ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങളിൽ ക്യാമറ വെക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിക്കും . ഗതാഗത വകുപ്പ്​ നടപ്പാക്കാനുദ്ദേശിച്ച പരിഷ്കാരങ്ങളിൽ ഇളവുകൾ മന്ത്രി ​പ്രഖ്യാപിച്ചെങ്കിലും വിശദാംശം ഉൾ​പ്പെടുത്തി ഉത്തരവിറക്കിയിരുന്നില്ല. ഇതുമൂലം ടെസ്റ്റുകളും പഴയപടി ആകാത്ത സാഹചര്യമുണ്ടായിരുന്നു. ഉത്തരവിറങ്ങിയതോടെ ​ഡ്രൈവിങ്​ ടെസ്റ്റ്​ പുതുക്കിയ നിർദേശങ്ങളോടെ നടക്കും.

25 പുതിയ അപേക്ഷകർ, 10 റീടെസ്റ്റ്, അഞ്ചു പേർ പഠനാവശ്യത്തിനടക്കം വിദേശത്ത് പോകേണ്ടവരോ അവധിക്ക്​ വന്ന് മടങ്ങിപ്പോകേണ്ടവരോ ആയ പ്രവാസികൾ എന്ന രീതിയിലാണ് ടെസ്റ്റുകളി​ലെ മുൻഗണന. വിദേശത്ത് പോകുന്ന അപേക്ഷകർ ഇല്ലാത്ത സാഹചര്യത്തിൽ റീടെസ്റ്റ് അപേക്ഷകരുടെ സീനിയോറിറ്റി പരിഗണിച്ച് അവസരം നൽകണം.റോഡ് സുരക്ഷ മുൻനിർത്തി ഗ്രൗണ്ട് ടെസ്റ്റിന് ശേഷം റോഡ് ടെസ്റ്റ് നടത്തുന്ന രീതി തുടരും. റോഡ് ടെസ്റ്റുകൾ നിയമക്രമം പാലിച്ച് റോഡിൽ തന്നെ നടത്തണം. റോഡ് സുരക്ഷ കണക്കിലെടുത്ത് ഡ്യുവൽ ക്ലച്ച്​-ബ്രേക്ക് സംവിധാനമുള്ള വാഹനങ്ങളിൽ ടെസ്റ്റ് നടത്തുന്ന രീതി തുടരും.# driving test

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...