ഡൽഹിയിൽ ഫാക്ടറിയിൽ തീപിടിത്തം;11 മരണം

ഡൽഹി: ഡൽഹിയിലെ അലിപൂരിലെ മാർക്കറ്റ് ഏരിയയിലുണ്ടായ തീപിടിത്തത്തിൽ 11 പേർ മരിച്ചു. പെയിന്റ് ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. അലിപൂരിലെ ദയാൽപൂർ മാർക്കറ്റിലെ ഫാക്ടറിയിൽ നിന്ന് 11 പേരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തി. ഇനിയും രണ്ടുപേർ അകത്ത് കുടുങ്ങിയതായി സംശയിക്കുന്നുണ്ട്. തീപിടിത്തത്തിൽ പരിക്കേറ്റ നാലുപേർ ചികിത്സയിലാണ്. പരിക്കേറ്റവരിൽ ഒരാൾ പൊലീസുകാരനാണ്.

മൃതദേഹങ്ങൾ പൂർണമായി കത്തിനശിച്ചതിനാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്ന് ഡൽഹി ഫയർ സർവീസസ് ഡയറക്ടർ അതുൽ ഗാർഗ് പറഞ്ഞു.ഇന്നലെ വൈകിട്ടാണ് തീപിടിത്തമുണ്ടായത്. അഞ്ചരയോടെയാണ് ഫയർഫോഴ്‌സിന് വിവരം ലഭിക്കുന്നത്. ഫയർഫോഴ്‌സിന്റെ ആറ് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി നാല് മണിക്കൂർ പരിശ്രമിച്ചാണ് തീയണച്ചത്.

തീപിടിത്തമുണ്ടാകുന്നതിന് മുമ്പ് ഫാക്ടറിയിൽ സ്ഫോടന ശബ്ദം കേട്ടിരുന്നു. ഫാക്ടറിയിൽ സൂക്ഷിച്ചിരുന്ന രാസവസ്തുക്കൾ മൂലമാണ് സ്‌ഫോടനം നടന്നതെന്നാണ് സംശയം.സമീപത്തെ വീട്ടിലേക്കും കെട്ടിടത്തിലേക്കും തീ പടർന്നു. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.#delhi

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...