10 കോടി നഷ്ടപരിഹാരം വേണം; ശോഭാ സുരേന്ദ്രന് വക്കീൽ നോട്ടീസയച്ച് ​ഗോകുലം ​ഗോപാലൻ

തിരുവനന്തപുരം: എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ നടത്തിയ ആരോപണങ്ങൾക്കെതിരെ വക്കീൽ നോട്ടീസയച്ച് ​ഗോകുലം ​ഗോപാലൻ. ആലപ്പുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ​തനിക്കെതിരെ വ്യാജ പരാമർശങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നഷ്ടപരിഹാരമായി 10 കോടി രൂപ നൽകണമെന്നാണ് ആവശ്യം. അല്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും വക്കീൽ നോട്ടീസിൽ വ്യക്തമാക്കുന്നു. പണം നൽകി തന്നെ സ്വാധീനിക്കാൻ കോടീശ്വരനായ ചാനൽ ഉടമ ശ്രമിച്ചെന്നും ഉടമയുടെ ഏജന്‍റ് എത്തി ഭീഷണിപ്പെടുത്തിയതായും ശോഭാ സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഏപ്രിൽ 25ന് ആലപ്പുഴയിൽ വെച്ച് നടത്തിയ മറ്റൊരു പത്രസമ്മേളനത്തിൽ ​ഗോകുലം ​ഗോപാലൻ ചിട്ടിയും ബിസിനസും നടത്തി ധാരാളം ആളുകളുടെ പണവും ഭൂമിയും തട്ടിയെന്ന് ശോഭ ആരോപിച്ചിരുന്നു. ഇ.ഡി അന്വേഷണം നടത്തി വരുന്ന കരിമണൽ ഇടപാടിലെ കരാറു കമ്പനിയായ സി.എം.ആർ.എൽ ഉടമ ശശിധരൻ കർത്തയുടെ സുഹൃത്താണ് ​ഗോകുലം ​ഗോപാലനെന്നും ശോഭ പറഞ്ഞിരുന്നു. എന്നാൽ ശോഭാ സുരേന്ദ്രൻ നടത്തിയ പരാമർശങ്ങൾ അടിസ്ഥാനരഹിതമാണെന്നും കള്ളമാണെന്നും ​ഗോകുലം ​ഗോപാലൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...