ഹെൽമെറ്റിനുള്ളിൽ കുട്ടി പെരുമ്പാമ്പ്;ബൈക്ക് യാത്രക്കാരന്റെ തലയിൽ കടിച്ചു

ഇരിട്ടി: വീട്ടിൽ നിർത്തിയിട്ട ബൈക്കിന് മുകളിൽവെച്ച ഹെൽമറ്റിൽ കയറിക്കൂടിയത് കുട്ടി പെരുമ്പാമ്പ്. ഇതറിയാതെ രാവിലെ ജോലിസ്ഥലത്തേക്ക് പോകേണ്ട തിരക്കിൽ ഹെൽമറ്റ് ധരിച്ച ബൈക്ക് യാത്രക്കാരന്റെ # തലയിൽ പാമ്പ് കടിച്ചു. പടിയൂർ നിടിയോടിയിലെ കെ. രതീഷിനാണ് (40) കടിയേറ്റത്.

തലയിൽ കടിയേറ്റപ്പോഴാണ് ഹെൽമറ്റ് അഴിച്ചുനോക്കിയത്. അകത്ത് പാമ്പാണെന്ന് കണ്ടപ്പോൾ വെപ്രാളത്തിനിടയിൽ ഹെൽമറ്റ് എറിഞ്ഞു. കടിച്ച പാമ്പിനെ തിരിച്ചറിയാനും കഴിഞ്ഞില്ല. ഉടൻ ബന്ധുക്കൾ രതീഷിനെ കണ്ണൂരിലെ സ്വകാര്യ ആസ്‌പത്രിയിലെത്തിച്ചു.പരിശോധനയ്ക്കിടയിലാണ് പെരുമ്പാമ്പാണെന്നും വിഷമില്ലാത്തതാണെന്നും മനസ്സിലായത്. വനം വകുപ്പിലെ താത്കാലിക ജീവനക്കാരനാണ് രതീഷ്.#snakebite

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...