ഉത്തർപ്രദേശ് : കാശിയും മഥുരയും ബി ജെ പിയുടെ മുൻഗണനാ പട്ടികയിലുണ്ടെന്ന് വ്യക്തമാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.രാജ്യത്തെ ഹിന്ദുസമൂഹം മൂന്ന് സ്ഥലങ്ങൾ മാത്രമാണ് ആവശ്യപ്പെടുന്നതെന്നും അയോധ്യ, കാശി, മഥുര എന്നിവയാണതെന്നും യുപി നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ യോഗി ആദിത്യനാഥ് പറഞ്ഞു.‘അയോധ്യയില്‍ രാമനെ പ്രതിഷ്ഠിച്ചപ്പോൾ ഈ രാജ്യത്തെ ജനങ്ങളെല്ലാം സന്തോഷിച്ചു. ബിജെപിയുടേത് വെറും വാഗ്ദാനം മാത്രമല്ല. അത് നടപ്പിലാക്കുകയും ചെയ്തു. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ നേരത്തേ തന്നെ നടക്കുമായിരുന്നു. പക്ഷേ അയോധ്യ, മഥുര, കാശി എന്നവിടങ്ങളിലെ വികസനം തടസപ്പെടുത്തുന്ന സമീപനമാണ് മുൻസർക്കാരുകൾ സ്വീകരിച്ചത്’- യോഗി ആദിത്യനാഥ് പറഞ്ഞു.. മുൻസർക്കാരുകൾ അയോധ്യയെ എങ്ങനെയാണ് സമീപിച്ചതെന്നും നമുക്കറിയാം. അവർ അയോധ്യയെ നിരോധനങ്ങളുടെയും കർഫ്യൂവിന്റെയും പരിധിയില്‍ കൊണ്ടുവന്നു. നൂറ്റാണ്ടുകളോളം അയോധ്യ ഇത്തരം അനീതികൾ നേരിട്ടു. വിശദമായി പറഞ്ഞാൽ 5000 വർഷം നീണ്ടുനിന്ന അനീതിയെക്കുറിച്ചും പറയേണ്ടി വരുമെ’ന്ന് യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.