തൃശൂർ: തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി തൃശൂർ എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനിൽ കുമാർ.. ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപി നാടിനെ നാണം കെടുത്തിയെന്ന് സുനിൽ കുമാർ പറഞ്ഞു. പണം കൊടുത്ത് പാവപ്പെട്ടവരെ സ്വാധീനിക്കാനുള്ള അപമാനകരമായ ശ്രമമാണ് ബി.ജെ.പി നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.ബി.ജെ.പി പ്രവർത്തകർ വിതരണം ചെയ്ത പണത്തിൻറെ ഉറവിടം പരിശോധിക്കണം. പണം വിതരണം ചെയ്ത സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകി. മണ്ഡലത്തിന് പുറത്തുള്ളവരെ വ്യാജ അഡ്രസ്സുകളിൽ വോട്ടർപട്ടികയിൽ ചേർത്തു. ഇതര സംസ്ഥാന തൊഴിലാളികളെ അടക്കം വോട്ടർപട്ടികയിൽ ചേർത്ത് കൃത്രിമം നടത്തിയെന്നും സുനിൽ കുമാർ കൂട്ടിച്ചേർത്തു.