സുരേഷ് ​ഗോപിക്കെതിരെ നടത്തിയ വ്യാജ പ്രചരണം: ഇടത്-വലത് മുന്നണികളെ പരിഹസിച്ച് ഗായകൻ അനൂപ് ശങ്കർ

തിരുവനന്തപുരം: ഇടത്-വലത് മുന്നണികളെ പരിഹസിച്ച് ഗായകൻ അനൂപ് ശങ്കർ. കലാമണ്ഡലം ഗോപിയാശാനുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിക്കെതിരെ ഇടത്-വലത് മുന്നണികൾ നടത്തിയ വ്യാജ പ്രചാരണങ്ങൾ തകർന്ന് തരിപ്പണമായതിന്റെ പശ്ചാത്തലത്തിലാണ് അനൂപ് ശങ്കറിന്റെ പ്രതികരണം.‘ഒരു ചിന്തയും മറു ചിന്തയും ഇല്ലാതെ സുരേഷ് ഗോപി എന്ന മനുഷ്യനെ വ്യക്തിഹത്യ ചെയ്യുമ്പോൾ സത്യം ഒരു ദിവസം ജനങ്ങൾ അറിയുമെന്ന് ഇടതനും വലതനും അറിഞ്ഞില്ല. സത്യം പറഞ്ഞതിന് അങ്ങേയോട് ഇരട്ടി ബഹുമാനം ഗോപിയാശാനേ അങ്ങിൽ വസിക്കുന്ന കലാകാരന് പതിന്മടങ്ങു ശോഭയെന്നും’, അദ്ദേഹം ഫേയ്‌സ്ബുക്കിൽ കുറിച്ചു.
കലാമണ്ഡലം ഗോപിയുടെ മകൻ രഘുരാജിന്റെ പോസ്റ്റ് ഏറ്റെടുത്താണ് ഇടത്-വലത് മുന്നണികൾ കുപ്രചാരണത്തിന് തുടക്കമിട്ടത്. തന്റെ അച്ഛനുമായുള്ള ബന്ധം മുതലെടുത്ത് പലരും സുരേഷ് ഗോപിക്ക് വേണ്ടി അദ്ദേഹത്തെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് രഘുരാജ് ഫെയ്‌സ്ബുക്ക് കുറിപ്പിൽ ആരോപിച്ചിരുന്നത്. പദ്മ പുരസ്‌കാരം പേര് കൂടി വലിച്ചഴിച്ചായിരുന്നു രഘുരാജിന്റെ പോസ്റ്റ്.
എന്നാൽ മകനെ തിരുത്തി കലാമണ്ഡലം ഗോപിയാശാൻ തന്നെ രംഗത്ത് വന്നു. തനിക്ക് സുരേഷ് ഗോപിയുമായി വർഷങ്ങളായുള്ള സ്‌നേഹബന്ധമാണെന്നും പദ്മ പുരസ്‌കാരം വാങ്ങി തരുമോ എന്ന് സുരേഷ് ഗോപിയോട് അങ്ങോട്ടാണ് ചോദിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഒപ്പം സുരേഷ് ഗോപിയെ ക്ഷണിച്ച് കൊണ്ടുള്ള കുറിപ്പും അദ്ദേഹം ഫേയ്‌സ്ബുക്കിൽ പങ്കുവെച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...