അഴിക്കോട്: പൊതുമേഖല സ്ഥാപനമായ അഴീക്കൽ സിൽക്ക് (സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ്) എന്ന കപ്പൽ പൊളിക്കുന്ന സ്ഥാപനത്തിലേക്ക് കഴിഞ്ഞ ദിവസം പൊളിക്കാനായി എത്തിയ, ഇന്ത്യൻ നേവിയുടെ അഭിമാനമായ അന്തർവാഹിനി യുദ്ധക്കപ്പൽ ഐ.എൻ.എസ് സിന്ധു ദേവജ് രണ്ടു ബോട്ടുകളുടെ സഹായത്താൽ കരയിൽ എത്തിക്കാനായി ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. കടലിൽ ആഴക്കുറവ് അനുഭവപ്പെട്ടതിനാലാണ് കരയിൽ എത്തിക്കാൻ സാധിക്കാതെ പോയത്. മുങ്ങിക്കപ്പൽ കരയിൽ അടുപ്പിക്കണമെങ്കിൽ കുറഞ്ഞത് അഞ്ചര മീറ്റർ ആഴം വേണം. കരയിൽ എത്തിക്കാൻ നിർദേശിച്ച വഴി തെറ്റിയതും മറ്റൊരു കാരണമായി. ഇക്കാരണത്താൽ മുങ്ങിക്കപ്പൽ വീണ്ടും ആഴക്കടലിലേക്ക് മാറ്റി നങ്കൂരമിട്ടിരിക്കയാണ്.