സിദ്ധാർത്ഥിന്റെ മരണം: അന്വേഷണത്തിൽ പൂർണ പ്രതീക്ഷയെന്ന് പിതാവ് സി.ബി.ഐയ്ക്ക് മൊഴി നൽകി

വയനാട് : പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥ് കേസിൽ സിബിഐ അന്വേഷണത്തിൽ പൂർണ പ്രതീക്ഷയെന്ന് പിതാവ് ജയപ്രകാശ്… തനിക്ക് പറയാനുള്ളതെല്ലാം അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. നീതി ലഭിക്കുമെന്ന് ഉറപ്പുണ്ട്.നേരത്തെ പൊലീസിനോട് ആവർത്തിച്ച അതേ കാര്യങ്ങൾ തന്നെയാണ് തനിക്ക് പറയാനുള്ളത്. കേസിൽ രാഷ്ട്രീയ പശ്ചാത്തലം അടക്കമുള്ള കാര്യങ്ങൾ താൻ പറഞ്ഞിട്ടില്ല. അത് പറയേണ്ടതില്ലെന്നാണ് കരുതുന്നത്. തന്റെ സംശയം മുഴുവനായും പറഞ്ഞു. സി.ബി.ഐ വിശദമായി കേട്ടു. കൊലപാതകമാണെന്ന സംശയം ആവർത്തിച്ചു. ചില പേരുകളൊക്കെ താൻ പറഞ്ഞിട്ടുണ്ട്. അത് ഇപ്പോൾ പുറത്ത് പറയാനാകില്ല. കൂടുതൽ പ്രതികളെ ഒഴിവാക്കിയത്‌ പൊലീസിന്റെ കുറ്റം കൊണ്ടാണെന്ന് കരുതുന്നില്ല. ബാഹ്യസമ്മർദ്ദം അത്രയും കൂടുതലുള്ളതിനാലാകാമെന്നും പറഞ്ഞു.ഇന്നലെ രാവിലെ 11നാണ് വൈത്തിരി ഗവ.റസ്റ്റ് ഹൗസിൽ പ്രവർത്തിക്കുന്ന സി.ബി.ഐ ഓഫീസിലെത്തി ജയപ്രകാശും ഭാര്യാസഹോദരൻ ഷിബുവും മൊഴി നൽകിയത്. മൊഴി എടുക്കൽ മൂന്നര മണിക്കൂർ നീണ്ടു. സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ അംഗങ്ങളും ജില്ലയിൽ എത്തി. ഇന്ന് തെളിവെടുപ്പ് തുടങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...