ഷൂട്ടൗട്ടിൽ പറങ്കികൾ വീണു; ഫ്രഞ്ച് പട സെമിയിൽ

ഹാംബർഗ്:പോർചുഗലിനെ ഷൂട്ടൗട്ടിൽ കീഴടക്കി ഫ്രഞ്ച് പട യുറോ കപ്പ് സെമിഫൈനലിൽ കടന്നു. നിശ്ചിത സമയത്തും അധികസമയത്തും ഗോളടിക്കാതെ വന്നതോടെയാണ് ഷൂട്ടൗട്ടിൽ വിധി നിർണയിച്ചത് (3-5).
റൊണാൾഡോ, ബെർണാഡോ സിൽവ, ന്യൂനോ മെൻഡസ് എന്നിവർ ഷൂട്ടൗട്ടിൽ പോർച്ചുഗലിനായി ഗോൾ കണ്ടെത്തിയെങ്കിലും ജാവോ ഫെലിക്സെടുത്ത് കിക്ക് പോസ്റ്റിൽ തട്ടി പുറത്തേക്ക് പോയി.
ഡെംബലെ, യൂസഫ് ഫൊഫാന, യൂസ് ക്യൂണ്ടേ, ബ്രാഡ്ലി ബക്കോല, തിയോ ഹെർണാണ്ടസ് എന്നീ കിക്കെടുത്ത ഫ്രഞ്ച് താരങ്ങളെല്ലാം ലക്ഷ്യം കണ്ടു. ക്വാർട്ടറിൽ വീണതോടെ പോർചുഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോക്ക് തന്റെ അവസാന യൂറോയിൽ കണ്ണീരോടെ മടങ്ങേണ്ടിവന്നു. ജൂലൈ 10 ന് നടക്കുന്ന സെമി ഫൈനലിൽ സ്പെയിനാണ് ഫ്രാൻസി െൻറ എതിരാളികൾ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...