2016ൽ നിർമാണം ആരംഭിച്ച വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണത്തിലെ വെല്ലുവിളിയായ ബ്രേക്ക്വാട്ടറിൻ്റെ പണി പൂർത്തിയായി. കടലിൽ കല്ലിട്ട് തുറമുഖത്തിൻ്റെ ബെർത്തിനെ തിരമാലകളിൽ നിന്ന് സംരക്ഷിക്കാനുള്ള നിർമിതിയാണ് ബ്രേക്ക്വാട്ടർ. 2950 മീറ്റർ ദൂരത്തിൽ നിർമിച്ച ബ്രേക്ക്വാട്ടറിനായി 70 ലക്ഷം ടൺ കരിങ്കല്ലാണ് കടലിൽ നിക്ഷേപിച്ചത്. കടലിൽ 14 മീറ്റർ മുതൽ 20 മീറ്റർ വരെ ആഴത്തിലാണ് കല്ലുകൾ നിക്ഷേപിച്ചത്. അടിത്തട്ടിൽ 100 മുതൽ 120 മീറ്റർ വരെ വിസ്തൃതിയിൽ കല്ലുകൾ അടുക്കി നിർമിച്ച് ഇതിൻ്റെ മുകൾത്തട്ടിൽ 10 മീറ്റർ വരെ വീതിയുണ്ടാകും. ത്രികോണാകൃതിയിൽ വലിയൊരു മതിൽപോലെ ബ്രേക്ക് വാട്ടർ തുറമുഖത്തിന് സംരക്ഷണകവചമൊരുക്കും..
എട്ടുവർഷത്തിനിടെ കാലാവസ്ഥാമാറ്റം ഉൾപ്പെടെ പല പ്രതിസന്ധികളും തരണം ചെയ്താണ് ഇപ്പോൾ പൂർത്തിയാക്കിയത്.