വിരാട് കോഹ്‌ലിയും രോഹിത് ശർമയും അന്താരാഷ്ട്ര T20 മത്സരങ്ങളിൽ നിന്നും വിരമിച്ചു

ഇന്ത്യയെ രണ്ടാം T20 ലോകകപ്പ് വിജയത്തിലേക്ക് നയിച്ചതിന് പിന്നാലെ അന്താരാഷ്ട്ര T20 മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച്‌ വിരാട് കോഹ്‌ലിയും രോഹിത് ശർമയും. മൂന്നിന് 34 എന്ന അനിശ്ചിതാവസ്ഥയിൽ നിന്ന് ഇന്ത്യയെ കരകയറ്റി, 59 പന്തിൽ രണ്ട് സിക്‌സറുകളും ആറ് ഫോറുകളും സഹിതം 76 റൺസ് നേടി കോഹ്‌ലി ടീമിനെ സുരക്ഷിതമാക്കി.
ഇന്ത്യയ്ക്കുവേണ്ടിയുള്ള തൻ്റെ അവസാന T20 മത്സരമാണിതെന്ന് മാൻ ഓഫ് ദ മാച്ച് അവാർഡ് നേടിയ ശേഷം കോഹ്‌ലി പറഞ്ഞു.
11 വർഷത്തിന് ശേഷം രാജ്യം T20 ലോകകപ്പിൽ മുത്തമിട്ട ശേഷം, “ഇത് എൻ്റെ അവസാന ടി20 ലോകകപ്പായിരുന്നു, ഞങ്ങൾ നേടാൻ ആഗ്രഹിച്ചത് ഇതാണ്,” എന്നായിരുന്നു കോഹ്‌ലിയുടെ പ്രതികരണം.
T20 ലോകകപ്പ് വിജയത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ T20 അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തൻ്റെ തീരുമാനം രോഹിത് ശർമ്മ പ്രഖ്യാപിക്കുകയുണ്ടായി. “ഇത് എൻ്റെ അവസാന T20 മത്സരമായിരുന്നു. ഈ ഫോർമാറ്റിനോട് വിട പറയാൻ ഇതിലും നല്ല സമയമില്ല. ഇതിലെ ഓരോ നിമിഷവും ഞാൻ ഇഷ്ടപ്പെട്ടു. ഈ ഫോർമാറ്റിലാണ് ഞാൻ എൻ്റെ ഇന്ത്യൻ കരിയർ ആരംഭിച്ചത്,” രോഹിത് പറഞ്ഞു.
“എനിക്ക് ഒരു കാര്യം പറയാനുണ്ട്. അതൊരു പരസ്യമായ രഹസ്യമായിരുന്നു (റിട്ടയർമെൻ്റ്). ഞങ്ങൾ തോറ്റാലും ഞാൻ പ്രഖ്യാപിക്കാതിരിക്കാതെ പോകുമായിരുന്ന ഒന്നല്ല. T20 അടുത്ത തലമുറ മുന്നോട്ട് കൊണ്ടുപോകാനുള്ള സമയമായി,” കോഹ്‌ലി സ്ഥിരീകരിച്ചു.
T20യിലെ രോഹിതിൻ്റെ റെക്കോർഡ്, ഈ ചെറു ഫോർമാറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ എന്ന അദ്ദേഹത്തിൻ്റെ ക്ലാസിനെക്കുറിച്ച് വാചാലമാകുന്നു. കളിച്ച 159 T20 മത്സരങ്ങളിൽ നിന്ന് 32 ശരാശരിയിലും 141 സ്ട്രൈക്ക് റേറ്റിലും 4231 റൺസാണ് രോഹിത് നേടിയത്.
2024 ലെ T20 ലോകകപ്പിൽ, 156.70 എന്ന സ്‌ട്രൈക്ക് റേറ്റിലും 36.71 ശരാശരിയിലും 257 റൺസുമായി രോഹിത് ശർമ്മ ഏറ്റവും കൂടുതൽ റൺ വേട്ട നടത്തിയവരിൽ രണ്ടാം സ്ഥാനത്താണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...