നവീല്‍ നിലമ്പൂര്‍
വണ്ടൂരങ്ങാടിയില്‍ ഡിവൈഎഫ്ഐ പ്രതിഷേധം. മഴ പെയ്താല്‍ വണ്ടൂലങ്ങാടിയിലെ നാലു റോഡുകളിലും വെള്ളക്കെട്ടാണ്. വണ്ടൂരങ്ങാടിയിലെ അഴുക്കു ചാലുകള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ശുചീകരണം നടത്തിയതിനാല്‍ ചെറിയ മഴയ്ക്ക് പോലും മഴവെള്ളം റോഡില്‍ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. ഇത് കച്ചവടക്കാര്‍ക്കും, കാല്‍നടയാത്രക്കാര്‍ക്കും, വാഹനങ്ങള്‍ക്കും ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളും ഇതുവരെ വണ്ടൂരങ്ങാടിയില്‍ തുടങ്ങിയിട്ടില്ല.
ഇതില്‍ പ്രതിഷേധിച്ച് ജംഗ്ഷനിലെ വടപുറം പട്ടിക്കാട് സംസ്ഥാനപാത വ്യാപാരി വ്യവസായി സമിതിയും, ഡിവൈഎഫ്ഐയും ഉപരോധിച്ചു. വൈകുന്നേരം 3.45ഓടെ ആണ് ഇരുപതോളം വരുന്ന പ്രവര്‍ത്തകര്‍ 15 മിനിറ്റോളം സംസ്ഥാന പാത ഉപരോധിച്ചത്. ഇത് സംസ്ഥാന പാതയില്‍ വലിയൊരു ഗതാഗതക്കുരുക്കിനും ഇടയാക്കി.
തുടര്‍ന്നു വണ്ടൂര്‍ സി ഐ ജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി. ഗ്രാമപഞ്ചായത്തുമായി സംസാരിച്ച ശേഷം തിങ്കളാഴ്ച ഒരു തീരുമാനം അറിയിക്കാം എന്ന് സി ഐ പറഞ്ഞതോടെയാണ് പ്രതിഷേധം അവസാനിച്ചത്. വ്യാപാരി വ്യവസായി സമിതി ഭാരവാഹികളായ ഐ. വി ഷെമീര്‍, VK അശോകന്, പി കുഞ്ഞാലി, പി ഫെസല്‍, എസ് അഫ്സല്, DYFI ഭാരവാഹികളായ കെ അജയ്, രജീഷ്, ഫാസില്‍ പാറപ്പുറവന്‍ തുടങ്ങിയവര്‍നേതൃത്വംനല്‍കി.