മസ്കത്ത്: വാഹനാപകടത്തിൽ മരിച്ച കൊണ്ടോട്ടി മുതുപറമ്പ് സ്വദേശി റഫീഖിന്റെ വേർപാട് മവേല മാർക്കറ്റിലെ മലയാളികൾ അടക്കമുള്ളവരെ കണ്ണീരിലാഴ്ത്തി. 11 വർഷമായി സെൻട്രൽ മാർക്കറ്റിലെ പ്രമുഖ പച്ചക്കറി പഴം ഇറക്കുമതി സ്ഥാപനമായ സൂഹൂൽ അൽ ഫൈഹയിൽ സെയിൽസ് സൂപ്പർവൈസർ, പർച്ചേസ് മനേജർ തുടങ്ങിയ തസ്തികകളാണ് റഫീഫ് കൈകാര്യം ചെയ്തിരുന്നത്..