രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിക്കുള്ളില്‍ ചര്‍ച്ച തുടരുന്നു. ദേശീയ നേതാക്കള്‍ ഉള്‍പ്പടെയുള്ളവരെ സിപിഎം പരിഗണിക്കുന്നുണ്ടെന്ന് സൂചന. എന്നാല്‍ സംസ്ഥാനത്തെ നേതാക്കള്‍ തന്നെ മതിയെന്ന അഭിപ്രായം കേരളത്തിലെ മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ക്കുണ്ട്. തിങ്കളാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് അന്തിമ തീരുമാനം ഉണ്ടാവുക.
രണ്ടാമത്തെ സീറ്റ് തങ്ങള്‍ക്ക് തന്നെ ലഭിക്കുമെന്നാണ് സിപിഐ കരുതുന്നത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ട ആനി രാജയെയും ദേശീയ നിര്‍വാഹക സമിതി അംഗം പ്രകാശ് ബാബുവിനെയുമാണ് സിപിഐ പരിഗണിക്കുന്നതെന്നാണ് സൂചന.