രാജ്യത്തെ ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്കരണ കരാർ ഒപ്പുവെച്ചു

തൃശൂർ: വാണിജ്യ ബാങ്ക് ജീവനക്കാർക്കും ഓഫിസർമാർക്കും 17 ശതമാനം വേതന വർധനവും പെൻഷൻ, സേവന വ്യവസ്ഥാ പരിഷ്കരണവും അടങ്ങുന്ന 12ാം ഉഭയകക്ഷി വേതന കരാറും ജോയിൻറ് നോട്ടും ഒപ്പുവെച്ചു. മുംബൈയിൽ വെള്ളിയാഴ്ച നടന്ന അന്തിമ യോഗത്തിൽ 12 പൊതുമേഖലാ ബാങ്കുകൾക്കും 10 സ്വകാര്യ ബാങ്കുകൾക്കും മൂന്ന് വിദേശ ബാങ്കുകൾക്കും വേണ്ടി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസിൻറെ ഭാഗമായ അഞ്ച് വർക്ക്മെൻ യൂനിയനുകളും നാല് ഓഫിസർ സംഘടനകളുമാണ് കരാർ ഒപ്പ് വെച്ചത്.

പൊതുമേഖല, സ്വകാര്യ-വിദേശ ബാങ്കുകളിലെ എട്ട് ലക്ഷത്തിൽപരം ജീവനക്കാർക്കും ഓഫിസർമാർക്കും സേവന-വേതന കരാർ ബാധകമാണ്. 2022 നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന ശമ്പള കരാർ മൂലം 12,449 കോടി രൂപയാണ് ശമ്പള ചെലവിൽ ഉണ്ടാകുന്ന പ്രതിവർഷ വർധനവ്. പുതുക്കിയ കരാർ പ്രകാരം ക്ലറിക്കൽ വിഭാഗം ജീവനക്കാരുടെ അടിസ്ഥാന ശമ്പളം തുടക്കത്തിൽ 24,050 രൂപയും അവസാനം 64,480 രൂപയുമാകും. സബോർഡിനേറ്റ് ജീവനക്കാർക്ക് ഇത് യഥാക്രമം 19,500 രൂപയും 37,815 രൂപയുമാകും. ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ, ആൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോൺഫെഡറേഷൻ, നാഷനൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ്, ആൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷൻ, ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ, ഇന്ത്യൻ നാഷനൽ ബാങ്ക് ഓഫിസേഴ്സ് കോൺഗ്രസ്, ഇന്ത്യൻ നാഷനൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ, നാഷനൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് വർക്കേഴ്സ്, നാഷനൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് ഓഫിസേഴ്സ് എന്നീ സംഘടനകളാണ് യുനൈറ്റഡ് ഫോറത്തിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...