രാജ്‌നാഥ് സിംഗ് യുകെയിലേക്ക്

ഡൽഹി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് തിങ്കളാഴ്ച മുതൽ യുകെയിലെത്തും. 22 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രതിരോധ മന്ത്രി യുകെ സന്ദർശിക്കുന്നത്. രാജ്‌നാഥ് സിംഗ് 2022 ജൂണിൽ യുകെ സന്ദർശിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പ്രോട്ടോക്കോൾ കാരണങ്ങളാൽ യാത്ര റദ്ദാക്കുകയായിരുന്നു.
യുകെ പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്‌സുമായി സിംഗ് നിർണായക ചർച്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്. സുരക്ഷാ മേഖലകളിലെ ഉഭയകക്ഷി സഹകരണം സംബന്ധിച്ച നിർണായക കരാറുകളിൽ ഒപ്പുവെച്ചേക്കും. ഗാർഡ് ഓഫ് ഓണർ പരിശോധിക്കുകയും തുടർന്ന് ലണ്ടനിലെ മഹാത്മാഗാന്ധി, ഡോ.ബി.ആർ.അംബേദ്ക്കർ സ്മാരകങ്ങൾ സന്ദർശിക്കുകയും ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. കൂടാതെ യുകെയിലുള്ള ഇന്ത്യൻ പ്രവാസികളുമായി അദ്ദേഹം സംവദിക്കും.
22 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രതിരോധ മന്ത്രി യുകെ സന്ദർശിക്കുന്നത്. മുൻ ബിജെപി സർക്കാരിലെ ജോർജ് ഫെർണാണ്ടസാണ് അവസാനമായി യുകെയിലെത്തിയ ഇന്ത്യൻ പ്രതിരോധമന്ത്രി. 2002 ജനുവരി 22 നായിരുന്നു സന്ദർശനം. ഇന്ത്യ-യുകെ ബന്ധത്തിൽ രാജ്നാഥ് സിംഗിൻ്റെ ഈ സന്ദർശനം ഏറെ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...