രണ്ട് വയസുകാരിയുടെ തിരോധാനം; ദുരൂഹതകൾ കൂടുന്നു

തിരുവനന്തപുരം: തിരുവനന്തപുരം ചാക്കയിൽ നിന്നും രണ്ട് വയസുകാരിയുടെ തിരോധാനം സംബന്ധിച്ച് ദുരൂഹതകൾ കൂടുന്നു. ഞായറാഴ്ച അർധരാത്രിയോടെ കാണാതായ പെൺകുഞ്ഞിനെ ഇന്നലെ വൈകിട്ട്, 19 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിലാണ് പൊലീസ് കണ്ടെത്തിയത്. സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ‌ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരിക്കുന്നത്.

ഏറ്റവും ഒടുവിൽ‌ ലഭിച്ച വിവരം അനുസരിച്ച് സംശയാസ്പദമായ രീതിയിൽ ഒരു സ്ത്രീ നടന്നു പോകുന്ന ദൃശ്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. അറപ്പുര റസിഡൻസ് അസോസിയേഷനിലെ വീട്ടിൽ നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചിരിക്കുന്നത്. ഇന്നലെ വൈകുന്നേരത്തെയാണ് ഈ ദൃശ്യങ്ങൾ. അതേ സമയം ഇത് സംശയം മാത്രമാണെന്നും നിരവധി ദൃശ്യങ്ങൾ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.നാടോടി സംഘത്തെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...