ഡൽഹി : ഡൽഹി എഎപിയുമായി സീറ്റ് ധാരണയിലേക്ക് എത്തിയ കോൺഗ്രസ് നേതൃത്വം ഉത്തര്‍പ്രദേശിലും സീറ്റ് ധാരണയിലേക്ക് പോവുകയാണ്. ഛണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി ഇന്ത്യ സഖ്യത്തിന് ഊര്‍ജ്ജമാകുന്നു. പഞ്ചാബ് ഒഴികെയുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസുമായി സീറ്റ് ധാരണയാകാമെന്ന നിലപാടിലാണ് എഎപി. ഉത്തര്‍പ്രദേശിൽ ആകെ സീറ്റുകളിൽ 20 ശതമാനം കോൺഗ്രസിന് നൽകാമെന്നാണ് സമാജ്വാദി പാര്‍ട്ടിയുടെ നിലപാട്. അമേഠിയും റായ്ബറേലിയും അടക്കമുള്ള സീറ്റുകൾ നൽകാമെന്നാണ് അഖിലേഷ് യാദവ് വ്യക്തമാക്കിയത്. ഇതിന് പുറമെ ജാര്‍ഖണ്ഡിലും സീറ്റ് ധാരണയ്ക്ക് സാധ്യതയുണ്ട്. ഇവിടെയും ചര്‍ച്ചകൾ അന്തിമഘട്ടത്തിലാണ്. അതേസമയം കേരളത്തിൽ സീറ്റ് ധാരണയുണ്ടാകില്ല. കോൺഗ്രസിന്റെ സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥികളെ ഈ മാസം തന്നെ പ്രഖ്യാപിക്കും.