മോദിയെയും അദ്വാനിയെയും വിമർശിച്ചു; മാധ്യമപ്രവർത്തകന് നേരെ ബി.ജെ.പി പ്രവർത്തകരുടെ ആക്രമണം

പൂനെ: പ്രധാനമന്ത്രി നരേന്ദ്ര മോദി, എൽ.കെ. അദ്വാനി എന്നിവർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് മഹാരാഷ്ട്രയിൽ മാധ്യമപ്രവർത്തകന് നേരെ ബി.ജെ.പി പ്രവർത്തകരുടെ ആക്രമണം. പൂനെ സ്വദേശിയായ നിഖിൽ വാഗ്ലെക്ക് നേരെയായിരുന്നു ആക്രമണമുണ്ടായത്.രാഷ്ട്ര സേവാദൾ സംഘടിപ്പിച്ച നിർഭയ് ബാനോ റാലി​യിൽ പ​ങ്കെടുക്കാൻ കാറിൽ പോകവെയായിരുന്നു ആക്രമണം. കാറിന് നേരെ മഷി എറിയുകയും ചില്ലുകൾ തകർക്കുകയും ചെയ്തു.
മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനിക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകിയതിന് പിന്നാലെയാണ് വാഗ്ലെ സാമൂഹിക മാധ്യമമായ എക്‌സിൽ ഇതിനെതിരെ വിമർശനവുമായി രംഗത്തുവന്നത്. ‘അദ്വാനിക്കുള്ള ഭാരതരത്‌ന എന്നാൽ ഒരു കലാപകാരി മറ്റൊരു കലാപകാരിക്ക് നൽകുന്ന അഭിനന്ദനം’ എന്നായിരുന്നു അദ്ദേഹം എക്സിൽ കുറിച്ചത്.തുടർന്ന് ബി.ജെ.പി നേതാവ് സുനിൽ ദിയോധറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിനെതിരെ പൂനെയിൽ കേസ് രജിസ്റ്റർ ചെയ്തു. അപകീർത്തിപ്പെടുത്തൽ, ശത്രുത വളർത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...