അസം: അസമിൽ പ്രിസൈഡിങ് ഓഫീസർക്ക് സസ്പെൻഷൻ… മോക് പോളിങ്ങിലിടെ ബിജെപി സ്ഥാനാർഥിക്ക് ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ (ഇവിഎം) അഞ്ച് തവണ വോട്ട് ചെയ്യുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് സസ്പെൻഷൻ.. അസമിലെ കരിംഗഞ്ച് ലോക്സഭാ മണ്ഡലത്തിലെ പ്രിസൈഡിങ് ഓഫീസർ നസ്രുൾ ഹഖ് തപദാറിനെയാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ സസ്പെൻഡ് ചെയ്തത്.
ഏപ്രിൽ 26 ന് ആയിരുന്നു മണ്ഡലത്തിൽ വോട്ടെടുപ്പ്. ഇതിനു മുന്നോടിയായി നടന്ന മോക് പോളിങ്ങിലാണ് ഗുരുതര വീഴ്ച കണ്ടെത്തിയത്. പോളിങ് ബൂത്തിലേക്ക് ആരും മൊബൈൽ ഫോണുകളോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് പ്രിസൈഡിങ് ഓഫീസറുടെ ചുമതലയാണ്. ഇത് നടപ്പിലാക്കാതിരുന്നതിനെ തുടർന്നാണ് കടുത്ത അശ്രദ്ധയും കൃത്യവിലോപവും ആരോപിച്ച് ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തത്.