മുല്ലപ്പെരിയാറിൽ പുതിയ ഡാം കേരളത്തിന്റെ നീക്കം സുപ്രീം കോടതി വിധികളുടെ ലംഘനമെന്ന് സ്റ്റാലിൻ

മികച്ച ബന്ധം നിലനിൽക്കുന്നതിനിടെ, കേരളത്തെ അമ്പരപ്പിച്ച് മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാനത്തിനെതിരേ രൂക്ഷവിമർശനമുയർത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുന്നതിനുള്ള സാധ്യതാപഠനത്തിനുള്ള കേരളത്തിൻ്റെ നീക്കം സുപ്രീംകോടതിവിധികളുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന് സ്റ്റാലിൻ കത്തയച്ചു. നീക്കവുമായി മുന്നോട്ടുപോയാൽ കോടതിയലക്ഷ്യ ഹർജിയുൾപ്പെടെയുള്ള നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും സ്റ്റാലിൻ മുന്നറിയിപ്പുനൽകി.

ചൊവ്വാഴ്ച ഡൽഹിയിൽ ചേരാനിരുന്ന പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ എക്സ്പർട്ട് അപ്രൈസൽ കമ്മിറ്റിയോഗം,വിഷയം അജൻഡയിലുൾപ്പെടുത്തിയതോടെയാണ് സ്റ്റാലിൻ രൂക്ഷവിമർശനമുയർത്തി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിക്ക് കത്തയച്ചത്. സ്റ്റാലിന്റെ ശക്തമായ മുന്നറിയിപ്പെത്തിയതിനുപിന്നാലെ യോഗം പരിസ്ഥിതിമന്ത്രാലയം റദ്ദാക്കി.
യോഗത്തിൽ പങ്കെടുക്കാനായി കേരള ജലസേചന വകുപ്പിനു കീഴിലെ ഇറിഗേഷൻ ഡിസൈൻ ആൻഡ് റിസർച്ച് ബോർഡിലെ ചീഫ് എൻജിനിയർ പ്രിയേഷും ഡയറക്ടർ ശ്രീദേവിയും തിങ്കളാഴ്‌ച വൈകീട്ട് ഡൽഹിയിലെത്തിയശേഷമാണ് യോഗം റദ്ദാക്കിയതായുള്ള ഒറ്റവരി അറിയിപ്പ് ലഭിച്ചത്. യോഗത്തിന്റെ പുതുക്കിയ തീയതി പിന്നീട് അറിയിക്കാമെന്നു മാത്രമേ ഈ അറിയിപ്പിലുള്ളൂ.

തമിഴ്നാട് വാദിക്കുന്നത് :
നിലവിൽ ഡാം സുരക്ഷിതമാണെന്നത് ഒട്ടേറെ വിദഗ്‌ധസമിതികൾ വിലയിരുത്തിയിട്ടുണ്ട്. 20 ഫെബ്രുവരി 27-നും 2014 മേയ് ഏഴിനും സുപ്രീംകോടതിയും ഇത് ശരിവെച്ചിട്ടുമുണ്ട്. പുതിയ ഡാമിൻ്റെ പരിസ്ഥിതി ആഘാത പഠനത്തിനുള്ള ടേംസ് ഓഫ് റഫറൻസ് അംഗീകരിച്ചുകിട്ടാനായി 2018-ൽ കേരളസർക്കാർ ശ്രമിച്ചപ്പോൾ തമിഴ്നാട് വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. അത്തരത്തിലുള്ള ഏതു നീക്കവും കോടതിയുടെ അനുവാദത്തോടെ മാത്രമേ ആകാവൂ എന്ന് സുപ്രീംകോടതി അപ്പോൾ വ്യക്തമാക്കി.#mk stalin #mullaperiyar news dam

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...