ഫി​ഫ ക്ല​ബ് ലോ​ക​ ക​പ്പി​ന് തുടക്കം കുറിച്ചു

2023ലെ ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പി​ന് ജി​ദ്ദ​യി​ൽ തു​ട​ക്കമായി. മ​ഴ മൂ​ടി​ക്കെ​ട്ടി​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ കി​ങ്​ അ​ബ്​​ദു​ല്ല സ്​​പോ​ർ​ട്​​സ്​ സി​റ്റി​യി​ലെ അ​ൽ​ജൗ​ഹ​റ സ്​​റ്റേ​ഡി​യ​ത്തി​ൽ ചൊ​വ്വാ​ഴ്​​ച രാ​ത്രി ന​ട​ന്ന ഉ​ദ്​​ഘാ​ട​ന മ​ത്സ​രം കാ​ണാ​ൻ ആ​യി​ര​ക്ക​ണ​ക്കി​ന്​ ഫു​ട്​​ബാ​ൾ പ്രേ​മി​ക​ളാ​ണ്​ ആ​​​വേ​ശ​ത്തോടെ എ​ത്തി​യ​ത്. ഉ​ദ്​​ഘാ​ട​ന മ​ത്സ​ര​ത്തി​ൽ സൗ​ദി ക്ല​ബാ​യ അ​ൽ​ഇ​ത്തി​ഹാ​ദ്​ ന്യൂ​സി​ല​ൻ​ഡ് ടീം ​ഓ​ക്‌​ല​ൻ​ഡ്​ സി​റ്റി​യെ ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്നു​ ഗോ​ളു​ക​ൾ​ക്ക്​ പ​രാ​ജ​യ​പ്പെ​ടു​ത്തി.

ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ത​ന്നെ മ​ട​ക്ക​മി​ല്ലാ​ത്ത മൂ​ന്ന്​ ഗോ​ളു​ക​ളി​ലൂ​ടെ ജ​യം കൊ​യ്​​ത ഇ​ത്തി​ഹാ​ദ്​ ടൂ​ർ​ണ​മെന്റിന്റെ ര​ണ്ടാം റൗ​ണ്ടി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി. വരു​ന്ന വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തി​ന്​ ആ​ഫ്രി​ക്ക​ൻ ചാ​മ്പ്യ​ന്മാ​രാ​യ ഈ​ജി​പ്തി​​ന്‍റെ അ​ൽ​അ​ഹ്​​ലി​യെ നേ​രി​ടും. ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ത​ന്നെ അ​ടി പതറിയതോടെ ഓ​ക്‌​ല​ൻ​ഡ്​ സി​റ്റി​ 20ാമ​ത്​ ലോ​ക​ക​പ്പി​ൽ​നി​ന്ന്​ പു​റ​ത്താ​യി.

കാ​ണി​ക​ളെ തു​ട​ക്കം മു​ത​ൽ ആ​വേ​ശ​കൊ​ടു​മു​ടി​യേ​റ്റി​യ ക​ളി​യു​ടെ 29-ാം മി​നി​റ്റി​ൽ റൊ​മാ​രി​നോ​യി​ലൂ​ടെ​യാ​ണ്​ ഇ​ത്തി​ഹാ​ദ് ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. 34-ാം മി​നി​റ്റി​ൽ എ​ൻ​ഗോ​ലോ കാ​​ന്‍റെ​യു​ടെ ശ​ക്ത​മാ​യ ഷോ​ട്ട് വ​ല​യി​യാ​യി. അ​തോ​ടെ ഉ​ണ​ർ​ന്ന​ ഓക്​​ല​ൻ​ഡ്​ സി​റ്റി ​ശ​ക്ത​മാ​യ പ്ര​തി​രോ​ധം തീർത്തെങ്കി​ലും ആ​ദ്യ​പ​കു​തി അ​വ​സാ​നി​ക്കാ​ൻ അ​ഞ്ച്​ മി​നി​റ്റ്​ ബാ​ക്കി നി​ൽ​ക്കേ മു​ഹ​ന്ന​ദ്​ അ​ൽ​ശ​ങ്കീ​തി​യു​ടെ പാ​സ്​ ഇ​ത്തി​ഹാ​ദ്​ ക്യാ​പ്റ്റ​ൻ ക​രിം ബെൻ​സെ​മ മൂ​ന്നാം ഗോ​ളാ​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...