റായ്പൂർ: പോളിങ് സ്റ്റേഷനിൽ കയറാൻ അനുവദിക്കാതെ ബി.ജെ.പി പ്രവർത്തകർ തന്നെ തടഞ്ഞുനിർത്തിയെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭുപേഷ് ങാഗേൽ. ബി.ജെ.പിയുടെ തോൽവി ഉറപ്പാണെന്നും സമാധാനപരമായ രീതിയിൽ പരമാവതി പോളിങ് ഉറപ്പാക്കാൻ കോൺഗ്രസ് പ്രവർത്തകർ ശ്രദ്ധിക്കണണെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഭാഗേൽ തന്നെയാണ് പങ്കുവെച്ചത്. ഭൂപേഷ് ഭാഗേൽ ഒരു സ്ഥാനാർത്ഥിയാണ്,അദ്ദേഹത്തെ ബി.ജെ.പി ഗുണ്ടകൾ പോളിങ് ബൂത്തിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് തടയുകയാണ്,, ഭാഗേൽ കുറിച്ചു. ജനങ്ങളെ ഭീഷണിപ്പെടുത്താനാണ് ബി.ജെ.പി അവരുടെ ഗുണ്ടകളെ പോളിങ് ബൂത്തിലേക്ക് അയക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇ.വി.എം മെഷീനിൽ തന്റെ ഫോട്ടോ വ്യക്തതയില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി നിരവധി വോട്ടർമാർ ബന്ധപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിച്ച പ്രകാരമാണ് ഫോട്ടോ നൽകിയിരുന്നത്. ഇതെല്ലാം ഗൂഢാലോചനയുടെ ഭാഗമാണോ എന്നും അദ്ദേഹം ചോദിച്ചു.