പൊലീസ് വാഹനം അടിച്ചു തകര്‍ത്തു; ഡി.വൈ.എഫ്.ഐ നേതാവ് കസ്റ്റഡിയില്‍

തൃശ്ശൂര്‍: ചാലക്കുടിയില്‍ പൊലീസ് വാഹനം അടിച്ചു തകര്‍ത്ത കേസില്‍ ഡി.വൈ.എഫ്.ഐ നേതാവ് നിധിന്‍ പുല്ലന്‍ കസ്റ്റഡിയില്‍. ഒല്ലൂരിലെ സുഹൃത്തിന്‍റെ വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് നിധിനെ പൊലീസ് പിടികൂടിയത്. പൊലീസ് വാഹനം അടിച്ചു തകര്‍ത്തതിന് പിന്നാലെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത നിധിന്‍ പുല്ലനെ സി.പി.എം പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് മോചിപ്പിച്ചിരുന്നു.

വെള്ളിയാഴ്ച വൈകീട്ടാണ് ചാലക്കുടി ഐ.ടി.ഐ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിൽ പൊലീസിന് നേരേ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകർ ആക്രമണം നടത്തിയത്. ഐ.ടി.ഐ. കാമ്പസിലും റോഡിലും ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുന്‍പ് എസ്.എഫ്.ഐ- എ.ബി.വി.പി. പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കം നടന്നിരുന്നു. പൊലീസ് എത്തി എസ്.എഫ്.ഐ- എ.ബി.വി.പി.ക്കാരുടെ ബോര്‍ഡുകള്‍ നീക്കം ചെയ്തു.

എസ്.എഫ്.ഐക്കാരുടെ ബോര്‍ഡുകള്‍ നീക്കം ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്.ഐ രംഗത്തു വന്നത്. പൊലീസ് വാഹനത്തിന്‍റെ ബോണറ്റില്‍ കയറി നിന്ന് ചില്ല് അടിച്ചു പൊട്ടിക്കുകയായിരുന്നു. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത നിധിനെ മോചിപ്പിച്ച് എസ്.എഫ്.ഐ പ്രവർത്തകർ ഓട്ടോയില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...