ഇസ്ലാമാബാദ് : തെക്ക് – പടിഞ്ഞാറൻ പാകിസ്താനിലെ കൽക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. 20 പേർ ഖനിയിൽ ജോലിചെയ്യുന്ന സമയത്താണ് സ്‌ഫോടനം നടന്നത്. ഇതിൽ 8 പേരെ മാത്രമാണ് രക്ഷിക്കാനായതെന്ന് അധികൃതർ അറിയിച്ചു. മീഥെയ്ൻ വാതകം ചോർന്നാണ് അപകടം ഉണ്ടായത്.പാകിസ്താൻ – അഫ്ഗാനിസ്ഥാൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലാണ് കൽക്കരി നിക്ഷേപം കാണപ്പെടുന്നത്. ഈ ഭാഗത്ത് ഖനി അപകടങ്ങൾ സാധാരണമാണ്. സുരക്ഷാ ഉപകരണങ്ങളുടെ അഭാവവും മോശം തൊഴിൽ സാഹചര്യവുമാണ് അടിക്കടി ഉണ്ടാകുന്ന അപകടങ്ങളുടെ പ്രധാന കാരണമെന്ന് ഖനി തൊഴിലാളികൾ പരാതിപ്പെട്ടിരുന്നു.