പ​ള്ളി​ത്തോ​ട് തീ​ര​ത്തെ ക​ട​ലേ​റ്റം; ആശങ്ക തുടരുന്നു

അ​രൂ​ർ: കടലേറ്റത്തിൽ ആശങ്കയൊഴിയാതെ പള്ളിത്തോട് നിവാസികൾ..പ​ള്ളി​ത്തോ​ട് തീ​ര​ത്തെ ക​ട​ലേ​റ്റ​ത്തി​ന് തെ​ല്ലു​ശ​മ​നം വ​ന്നെ​ങ്കി​ലും തി​ര​മാ​ല​ക​ളു​ടെ വ​ര​വി​ന്റെ മു​ന്ന​റി​യി​പ്പ് തീ​ര​വാ​സി​ക​ളി​ൽ ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു. പ​ള്ളി​ത്തോ​ട് ക​ട​ലോ​ര മേ​ഖ​ല​യി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രൂ​ക്ഷ​മാ​യ ക​ട​ലേ​റ്റം ഉ​ണ്ടാ​യ​ത്. നി​ന​ച്ചി​രി​ക്കാ​തെ​യാ​ണ് ക​ട​ൽ​വെ​ള്ളം വീ​ടു​ക​ളി​ലേ​ക്ക് ഇ​ര​ച്ചു ക​യ​റി​യ​ത്. കാ​ല​വ​ർ​ഷ​ത്തി​നി​ടെ ക​ട​ലേ​റ്റ​മു​ണ്ടാ​കു​മ്പോ​ൾ മു​ന്ന​റി​യി​പ്പ് ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഒ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ക​ട​ൽ ക​യ​റി​യ​ത്. ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും വീ​ടു​ക​ളി​ലെ അ​ഴു​ക്കും ച​ളി​യും വൃ​ത്തി​യാ​ക്കു​ന്ന തി​ര​ക്കി​ലാ​ണ് തീ​ര​വാ​സി​ക​ൾ.
ഇ​തി​നു പു​റ​മെ ക​ട​ലേ​റ്റ​ത്തി​ന്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പ് ആ​ശ​ങ്ക​യും വ​ള​ർ​ത്തു​ന്നു. അ​ധി​കൃ​ത​ർ തീ​ര​മേ​ഖ​ല​യി​ലെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്നു​ണ്ട്. അ​രൂ​ർ എം.​എ​ൽ.​എ ദ​ലീ​മ ജോ​ജോ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘം ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ചു. പൊ​ലീ​സ്, അ​ഗ്​​നി​ര​ക്ഷാ സേ​ന, റ​വ​ന്യൂ, പ​ഞ്ചാ​യ​ത്ത് വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യും യോ​ജി​പ്പി​ച്ച് പ്ര​വ​ര്‍ത്ത​നം ന​ട​ത്തി​വ​രു​ക​യാ​ണ്. ദു​രി​തം മ​ന്ത്രി​മാ​രാ​യ സ​ജി ചെ​റി​യാ​ന്റെ​യും റോ​ഷി അ​ഗ​സ്റ്റി​ന്റെ​യും ക​ല​ക്ട​റു​ടെ​യും ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​ട്ടു​ണ്ട്. മ​ണ്ണു​മാ​ന്തി ഉ​പ​യോ​ഗി​ച്ച് ഒ​ഴു​ക്ക് ത​ട​സ്സ​പ്പെ​ട്ട കാ​ന ശു​ചി​യാ​ക്കാ​നും മ​ണ​ൽ ത​ട​യ​ണ നി​ര്‍മി​ക്കാ​നും തീ​രു​മാ​നി​ച്ചു. ശാ​ശ്വ​ത​പ​രി​ഹാ​രം ക​ട​ല്‍ഭി​ത്തി നി​ര്‍മാ​ണ​മാ​ണ്.അ​ത്​ സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ലു​ണ്ട്. ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അം​ഗം അ​ന​ന്തു ര​മേ​ശ​ന്‍, എം.​ജി രാ​ജേ​ശ്വ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ളാ​യ എ.​യു. അ​നീ​ഷ്, മേ​രി ടെ​ല്‍ഷ്യ എ​ന്നി​വ​രും തീ​ര​മേ​ഖ​ല​യി​ൽ എ​ത്തി​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...