തിരുവനന്തപുരം : തിരുവനന്തപുരം ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ ഫ്ലക്സ് ബോർഡുകൾ വ്യാപകമായി നശിപ്പിക്കപ്പെടുന്നതായി പരാതി… പൊൻ വിള, നെയ്യാറ്റിൻകര നിയമസഭ മണ്ഡലങ്ങളിലെയും ഉദിയൻകുളങ്ങര ,അഞ്ചാലിക്കോണം വരെ സ്ഥാപിച്ച ബിജെപി ഫ്ലെക്സ് ബോർഡുകളാണ് നശിപ്പിക്കപ്പെട്ടത്. പരാജയ ഭീതിയെ തുടർന്നാണ് ഫ്ലക്സ് ബോർഡുകൾ നശിപ്പിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.. രാജീവ് ചന്ദ്രശേഖർ വിജയമുറപ്പിച്ചതിൽ ഭയന്ന് ഇടതു വലതു മുന്നണികൾ സംഘർഷം ഉണ്ടാകുന്നതിനുവേണ്ടി ചെയ്യുന്നതാണെന്നും ബിജെപി ആരോപിച്ചു… അതേസമയം മറ്റ് മുന്നണികളുടെ ഫ്ലക്സ് ബോർഡുകൾ നശിപ്പിക്കപ്പെടാത്തതും സംശയത്തിന് ആക്കം കൂട്ടുന്നുണ്ട്…