ചെന്നൈ : പ്രളയ സഹായം നിഷേധിക്കുന്നതിനെതിരെ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി .. കേന്ദ്രം തമിഴ്നാടിനോട് വിവേചനം കാണിക്കുന്നതായി സർക്കാർ ആരോപിച്ചു .. കേന്ദ്രഫണ്ട് നിഷേധിക്കുന്നതും ന്യായീകരിക്കാനാവില്ലെന്നും തമിഴ്നാട് സർക്കാർ വ്യക്തമാക്കി .. ഉന്നതതല റിപ്പോർട്ട് നൽകിയിട്ടും നടപടിയില്ല.. തമിഴ് ജനത ദുരിതത്തിലെന്നും സർക്കാർ പറഞ്ഞു..കഴിഞ്ഞ വർഷം വെള്ളപ്പൊക്കവും ചുഴലിക്കാറ്റും തമിഴ്‌നാടിനെ വല്ലാതെ വലച്ചിരുന്നു. അന്ന് ദുരിതാശ്വാസ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി നേരിട്ടും പിന്നീട് ചീഫ് സെക്രട്ടറിയും കേന്ദ്രത്തെ സമീപിച്ചിരുന്നു. എന്നാൽ ഇടക്കാല ആശ്വാസം പോലും കേന്ദ്രം അനുവദിച്ചിരുന്നില്ല.ആർട്ടിക്കിൾ 131 പ്രകാരം ദുരിതാശ്വാസ ഫണ്ട് സംസ്ഥാനത്തിന്റെ അവകാശമാണ്. ഇതാണ് നിഷേധിക്കപ്പെട്ടിരിക്കുന്നത്. 37,000 കോടി രൂപ ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് തമിഴ്‌നാട് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.