നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെങ്കിലും രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നത് സന്തോഷം: കെ സുരേന്ദ്രൻ

വയനാട് : രാഹുൽ ​ഗാന്ധിയെ പരിഹസിച്ച് വയനാട് മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ.. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെങ്കിലും രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നതിൽ സന്തോഷമെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.. സിപിഐഎമ്മിന് കള്ളപ്പണ നിക്ഷേപമുണ്ട്. എല്ലാ ജില്ലകളിലും സഹകരണ ബാങ്കുകളിലാണ് കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ളത്. സഹകരണബാങ്കുകളിലെ കള്ളപ്പണം പിടിച്ചെടുക്കണം എന്നും സുരേന്ദ്രൻ പ്രതികരിച്ചു.
ഡി രാജയും രാഹുൽ ഗാന്ധിയും കെട്ടിപ്പിടിക്കുന്ന ചിത്രമാണ് ഇന്ന് പത്രത്തിൽ. ഡൽഹിയിൽ കെട്ടിപ്പിടുത്തവും വയനാട്ടിൽ മത്സരവും എങ്ങനെയാണ് സാധ്യമാകുന്നത്. വിചിത്രമായ മത്സരമാണ് വയനാട്ടിൽ നടക്കുന്നത്. പരിഹാസ്യമാണ് ഈ നിലപാട് എന്നും സുരേന്ദ്രൻ ചോദിച്ചു.
എന്തുകൊണ്ടാണ് ഒരു പട്ടികവർഗ്ഗക്കാരി രാഷ്ട്രപതിയാകുന്നതിന് രാഹുൽ ഗാന്ധി എതിർത്തത്? ദ്രൗപതി മുർമുവിനെ ഇപ്പോഴും പരിഹസിക്കുകയാണ്. പട്ടികവർഗ്ഗക്കാർ 20% വരുന്ന മണ്ഡലത്തിൽ വിജയിച്ച രാഹുൽ ഗാന്ധി എന്തുകൊണ്ടാണ് രാഷ്ട്രപതിക്കെതിരെ നിലപാട് സ്വീകരിക്കുന്നത്? രാഹുൽ ഗാന്ധി ഇത് വയനാട്ടിലെ ജനങ്ങളോട് പറയാൻ തയ്യാറാവണം.
രാഹുൽ ഗാന്ധി അയോധ്യ സന്ദർശിക്കുമോ? എന്തുകൊണ്ടാണ് അയോധ്യ ഇതുവരെ സന്ദർശിക്കാത്തത്? വയനാട് തെരഞ്ഞെടുപ്പിന് മുമ്പ് അയോധ്യ സന്ദർശനം നടത്താൻ രാഹുൽഗാന്ധിക്ക് ധൈര്യമുണ്ടോ? മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും ആണ് രാഹുൽഗാന്ധിയുടെ ഇവിടുത്തെ പ്രചാരകർ. രാഹുൽ ഗാന്ധിയുടെ മതനിരപേക്ഷ നിലപാട് ഏകപക്ഷീയമാണ്. മുഖ്യമന്ത്രിക്കും മകൾക്കും എതിരായ ഇഡി അന്വേഷണത്തിൽ ഇവിടെ റാലി നടത്താൻ രാഹുൽഗാന്ധി തയ്യാറാകുമോ എന്നും അദ്ദേഹം ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...