‘തോമസ് ഐസക് എംപി ആകുന്നത് കേരളത്തിനും രാജ്യത്തിനും മുതൽക്കൂട്ടായിരിക്കും’: വീണാ ജോർജ്

പത്തനംതിട്ട : രാജ്യത്തെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ള ഈ തെരഞ്ഞെടുപ്പിൽ വോട്ടവകാശം എല്ലാവരും കൃത്യമായി രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് മന്ത്രി വീണ ജോർജ്. നാടിൻ്റെ മുക്കിലും മൂലയിലും വികസന പദ്ധതികളെത്തിച്ച ഡോ. തോമസ് ഐസക് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ എംപി ആകുന്നത് പത്തനംതിട്ടയ്ക്ക് മാത്രമല്ല കേരളത്തിനും രാജ്യത്തിനും മുതൽക്കൂട്ടായിരിക്കും എന്നും മന്ത്രി വ്യക്തമാക്കി.വോട്ട് രേഖപ്പെടുത്തി മന്ത്രി വീണാ ജോർജ്. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ ആറന്മുള മണ്ഡലത്തിൽ 238-ാം നമ്പർ ബൂത്തിൽ ആണ് മന്ത്രി കുടുംബസമേതം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ട് രേഖപ്പെടുത്തിയ കാര്യം മന്ത്രി ഫേസ്ബുക് പേജിൽ കുറിച്ചു.പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ ആറന്മുള മണ്ഡലത്തിൽ 238-ാം നമ്പർ ബൂത്തിൽ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. വോട്ടിംഗ് ആരംഭിച്ചപ്പോൾ മുതൽ ബൂത്തുകളിലെല്ലാം നല്ല തിരക്കാണ്. പകലുള്ള ചൂട് കാരണം രാവിലെ തന്നെ ആളുകൾ വോട്ട് ചെയ്യാൻ എത്തി. രാജ്യത്തെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ള ഈ തെരഞ്ഞെടുപ്പിൽ വോട്ടവകാശം എല്ലാവരും കൃത്യമായി രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. നാടിൻ്റെ മുക്കിലും മൂലയിലും വികസന പദ്ധതികളെത്തിച്ച ഡോ. തോമസ് ഐസക് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ എംപി ആകുന്നത് പത്തനംതിട്ടയ്ക്ക് മാത്രമല്ല കേരളത്തിനും രാജ്യത്തിനും മുതൽക്കൂട്ടായിരിക്കും. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ഡോ. തോമസ് ഐസക് മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...