മുതിര്‍ന്ന ബിജെപി നേതാവ് ഡോ ഹര്‍ഷവര്‍ധന്‍ രാഷ്ട്രീയം അവസാനിപ്പിക്കുന്നു. ഇത്തവണ ബിജെപി ഹര്‍ഷവര്‍ധന് ലോക്‌സഭാ സീറ്റ് നല്‍കിയിരുന്നില്ല. ഒരു തവണ ഡല്‍ഹി ആരോഗ്യമന്ത്രിയും രണ്ട് തവണ കേന്ദ്ര ആരോഗ്യമന്ത്രിയുമായിരുന്നു. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.
‘അന്‍പത് വര്‍ഷം മുന്‍പ് കാണ്‍പൂരിലെ ജിഎസ് വിഎം മെഡിക്കല്‍ കോളജില്‍ എംബിഎസിന്
ദരിദ്രരെ സഹായിക്കാനുള്ള സേവനം എന്ന് മാത്രമേ ചിന്തയിലുണ്ടായിരുന്നുള്ളൂ. ഈ ചിന്തയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ജനങ്ങളുടെ ക്ഷേമത്തിനായി താന്‍ പ്രതിജ്ഞാബദ്ധനായിരുന്നു’. ഹര്‍ഷവര്‍ധന്‍ കുറിച്ചു.
പാര്‍ട്ടി അംഗങ്ങളോടും നേതാക്കളോടും അനുയായികളോടും നന്ദി പറഞ്ഞ ഹര്‍ഷവര്‍ധന്‍ മോദിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിനും സന്തോഷം അറിയിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള തന്റെ ബോധവത്ക്കരണശ്രമങ്ങളും പുകയിലക്കെതിരായ പോരാട്ടവും തുടരുമെന്നും അദ്ദേഹം പറഞ്ഞു.