ഡിജിറ്റൽ ഭരണക്രമത്തിൽ ലോക രാഷ്ട്രങ്ങൾക്ക് ഇന്ത്യ മാതൃക: രാജീവ് ചന്ദ്രശേഖർ

ന്യൂ ഡൽഹി, 10 ജൂലൈ 2024: കോടിക്കണക്കിന് ഇന്ത്യൻ പൗരന്മാർക്ക് ഡിജിറ്റൽ തിരിച്ചറിയൽ രേഖകൾ നൽകി അർഹമായ ആനുകൂല്യങ്ങൾ നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിലെത്തിക്കാൻ ഇന്ത്യക്ക് കഴിഞ്ഞത് ഭരണനിർവ്വഹണത്തിൽ ഡിജിറ്റലൈസേഷൻ ഏർപ്പെടുത്തുന്നതിൻ്റെ ഏറ്റവും മികച്ച ഉദാഹരണമാണെന്ന് രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. ”പ്രവർത്തനരഹിതമായ ഒരു സർക്കാർ എന്നതിൽ നിന്ന് കാര്യക്ഷമതയുള്ള ഭരണം എന്ന തലത്തിലേക്ക് ഇന്ത്യയുടെ യശഃസ്സുയർത്തുന്നതിൽ 2015 മുതൽ അഞ്ച് വർഷക്കാലം ഇന്ത്യൻ ഗവണ്മെൻ്റ് നടത്തിയ പ്രവർത്തനങ്ങൾ സഹായകമായെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂ ഡൽഹി, 10 ജൂലൈ 2024: കോടിക്കണക്കിന് ഇന്ത്യൻ പൗരന്മാർക്ക് ഡിജിറ്റൽ തിരിച്ചറിയൽ രേഖകൾ നൽകി അർഹമായ ആനുകൂല്യങ്ങൾ നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിലെത്തിക്കാൻ ഇന്ത്യക്ക് കഴിഞ്ഞത് ഭരണനിർവ്വഹണത്തിൽ ഡിജിറ്റലൈസേഷൻ ഏർപ്പെടുത്തുന്നതിൻ്റെ ഏറ്റവും മികച്ച ഉദാഹരണമാണെന്ന് രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. ”പ്രവർത്തനരഹിതമായ ഒരു സർക്കാർ എന്നതിൽ നിന്ന് കാര്യക്ഷമതയുള്ള ഭരണം എന്ന തലത്തിലേക്ക് ഇന്ത്യയുടെ യശഃസ്സുയർത്തുന്നതിൽ 2015 മുതൽ അഞ്ച് വർഷക്കാലം ഇന്ത്യൻ ഗവണ്മെൻ്റ് നടത്തിയ പ്രവർത്തനങ്ങൾ സഹായകമായെന്ന് അദ്ദേഹം പറഞ്ഞു.

”മാറുന്ന ലോക ക്രമത്തിൽ ബ്രിട്ടൻ്റെ ഭാവി” എന്ന വിഷയത്തിൽ ലണ്ടനിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.
ഒരു ദശകം മുൻപ് വരേയും ഏതാണ്ടെല്ലാ ഏഷ്യൻ രാജ്യങ്ങളെയും കുറിച്ചുള്ള പൊതുവായ പ്രതിശ്ചായ, അവർക്ക് തങ്ങളുടെ ജനങ്ങൾക്ക് മതിയായ സേവനം നൽകാൻ കഴിയുന്നില്ല എന്നതായിരുന്നു. എന്നാൽ 2014 ന് ശേഷം, ഇന്ത്യ പൊതുഭരണത്തിൽ സാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് ആ ധാരണ തിരുത്തിക്കുറിച്ചു. ഇന്ന് പരമാവധി ജനങ്ങൾക്കും ഡിജിറ്റൽ സാക്ഷരത നൽകിക്കൊണ്ട് ഭരണസംവിധാനത്തിൽ സുതാര്യതയും കാര്യക്ഷമമായ സേവനങ്ങളും ഉറപ്പാക്കാൻ ഇന്ത്യക്ക് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമീണ വനിതകളടക്കം ഇന്ത്യയിലെ എഴുപത് ശതമാനത്തിലേറെ പൗരന്മാരും തങ്ങളുടെ സ്വകാര്യത ഉറപ്പ് വരുത്തിക്കൊണ്ട് തന്നെ ഡിജിറ്റൽ സാക്ഷരത നേടിക്കഴിഞ്ഞു.

“യു.കെ. അടക്കമുള്ള രാഷ്ട്രങ്ങൾക്ക് ഇന്ത്യയുടെ മാതൃകാപരമായ ഡിജിറ്റൽ സാമ്പത്തിക, ഭരണ സംവിധാനങ്ങൾ അതത് രാജ്യങ്ങൾക്കനുയോജ്യമാം വിധം സ്വാംശീകരിച്ച് പകർത്താവുന്നതാണെ”ന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടനിൽ പൊതു തെരഞ്ഞെടുപ്പിലൂടെ ലേബർ പാർട്ടി അധികാരത്തിൽ വന്നതിന് തൊട്ടു പിന്നാലെ ലേബർ പാർട്ടി നേതാവും മുൻ പ്രധാനമന്ത്രിയുമായ ടോണി ബ്ലെയർ നേതൃത്വം നൽകുന്ന ടോണി ബ്ലെയർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ചെയ്ഞ്ച് ആണ് അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചത്. നിർമ്മിത ബുദ്ധി , മെഷീൻ ലേണിംഗ് തുടങ്ങിയ മേഖലകളിൽ സംഭവിക്കുന്ന മാറ്റങ്ങൾക്കനുസൃതമായി ബ്രിട്ടൻ അടക്കമുള്ള ജനാധിപത്യ രാജ്യങ്ങളിലെ പൊതുഭരണ സംവിധാനങ്ങൾ ആധുനികവത്കരിക്കപ്പെടേണ്ടതിൻ്റെ സാദ്ധ്യതകൾ യോഗം ചർച്ച ചെയ്തു.
തുടർന്ന് നടത്തിയ പ്രസംഗത്തിനിടെ, ഡിജിറ്റൽ ഭരണ സംവിധാനത്തിൽ ഇന്ത്യ നടത്തിയ “മാതൃകാപരമായ മുന്നേറ്റ”ത്തെ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയർ പ്രകീർത്തിച്ചു.
ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ ശ്രീ. വിക്രം ദൊരൈസ്വാമി അടക്കം വിവിധ രാജ്യങ്ങളിൽ നിന്ന് ക്ഷണിക്കപ്പെട്ട നയതന്ത്ര പ്രതിനിധികളും മുതിർന്ന ഉദ്യോഗസ്ഥരുമടങ്ങുന്ന വേദിയിലാണ് ഇന്ത്യയുടെ ഡിജിറ്റൽ ഭരണക്രമത്തെക്കുറിച്ച് രാജീവ് ചന്ദ്രശേഖർ നടത്തിയ അവതരണത്തെ ടോണി ബ്ലയർ പ്രകീർത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...