ജമ്മു കശ്മീരിൽ നിന്ന് അഫ്‌സ്പ പിൻവലിക്കുമെന്ന് അമിത് ഷാ

ഡൽഹി: സായുധ സേനകൾക്ക് പ്രത്യേക അധികാരങ്ങൾ നൽകുന്ന അഫ്‌സ്പ ജമ്മു കശ്മീരിൽ നിന്ന് പിൻവലിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ക്രമസമാധാന ചുമതല ജമ്മു കശ്മീർ പോലീസിന് മാത്രം നൽകും. ക്രമസമാധാന നിലനിർത്താൻ ജമ്മു കശ്മീർ പോലീസ് ശക്തരെന്നും അമിത് ഷാ പറഞ്ഞു.

ജെ.ജെ ഗ്രൂപ്പിന് നൽകിയ അഭിമുഖത്തിലാണിക്കാര്യം വ്യക്തമാക്കിയത്. ജമ്മു കശ്മീരിലെ ജനങ്ങളിൽ നിന്നും ചില സംഘടനകളിൽ നിന്നും ഈ നിയമം പിൻവലിക്കണമെന്നാവശ്യം ഉയർന്നിരുന്നു. ഇതോടെയാണ് ഈ വിഷയം കേന്ദ്ര സർക്കാർ പരിഗണിക്കാൻ തീരുമാനിച്ചത്.

സുരക്ഷയുടെ കാര്യത്തിൽ നേരത്തെ ജമ്മു കശ്മീർ പൊലീസിനെ സർക്കാറിന് വിശ്വാസമില്ലായിരുന്നു. ഇപ്പോൾ അവർ ശക്തരാണ്. അതുകൊണ്ട് അവിടുത്തെ ക്രമസമാധാന ചുമതല പൂർണമായും ജമ്മുകശ്മീർ പൊലീസിനെ ഏൽപ്പിക്കാനുള്ള ആലോചനയിലാണെന്നും അദ്ദേഹം പറഞ്ഞു.വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 70 ശതമാനം പ്രദേശങ്ങളിലും അഫ്‌സ്പ നീക്കം ചെയ്തിട്ടുണ്ട്.

സെപ്റ്റംബറിന് മുമ്പ് ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ജമ്മു കശ്മീരിൽ ജനാധിപത്യം ഉറപ്പിക്കുമെന്നത് കേന്ദ്ര സർക്കാറിന്റെ വാഗ്ദാനമാണെന്നും അത് നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...