ഡൽഹി: ഗവർണറുടെ സിആർപിഎഫ് സുരക്ഷ സംബന്ധിച്ച ഉത്തരവ് കേന്ദ്രം സംസ്ഥാനത്തിന് കൈമാറി. സുരക്ഷാക്രമീകരണം തീരുമാനിക്കാൻ നാളെ രാജ്ഭവനിൽ യോഗം ചേരും. Z+ സുരക്ഷയ്ക്ക് സിആർപിഎഫിനെ കൂടി ഉപയോഗിക്കണമെന്നാണ് ഉത്തരവിൽ നിർദ്ദേശം.ഗവർണർക്കെതിരായ തുടർ പ്രതിഷേധങ്ങൾക്ക് പിന്നാലെ ശനിയാഴ്ചയാണ് രാജ്ഭവന്റെ സുരക്ഷാ ചുമതല സിആർപിഎഫിന് കേന്ദ്രസർക്കാർ കൈമാറിയത്. കൊല്ലം നിലമേലിലെ എസ്എഫ്‌ഐ പ്രതിഷേധത്തെ തുടർന്ന് പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും ഗവർണർ ആശയവിനിമയം നടത്തി. ഇതിന് പിന്നാലെയാണ് 30 അംഗ സിആർപിഎഫ് സംഘം ഗവർണറുടെ സുരക്ഷയ്ക്ക് എത്തിയത്.ഇതിന് പിന്നാലെയാണ് സിആർപിഎഫ് സംഘം രാജഭവനിൽ എത്തിയത്. മസ്‌കറ്റ് ഹോട്ടലിലെ പരിപാടിക്കും തുടർന്ന് വിമാനത്താവളത്തിലേക്ക് സിആർപിഎഫ് സംഘം ഗവർണറെ അനുഗമിച്ചിരുന്നു.
Read More:- നിയമസഭ സമ്മേളനം ഫെബ്രുവരി15ന് അവസാനിക്കും