പത്തനംതിട്ട: കോൺഗ്രസുകാർ പാകിസ്ഥാനിൽ പോകുന്നതാണ് നല്ലതെന്ന പ്രസ്താവനയിൽ ഉറച്ച്നിന്ന് പത്തനംതിട്ട എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി.. അനില്‍ ആന്റണിയുടെ പ്രസ്താവന വിവാദമായതിനെ തുടർന്നാണ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം രംഗത്തെത്തിയത്…പുല്‍വാമ ആക്രമണത്തില്‍ പാക്കിസ്ഥാന് എന്താണ് പങ്കെന്ന പത്തനംതിട്ട, കോൺഗ്രസ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയുടെ ചോദ്യം വിവാദമായതിന് പിന്നാലെയാണ് പാക്കിസ്ഥാൻ പരാമര്‍ശവുമായി അനില്‍ ആന്റണി എത്തുന്നത്. പുല്‍വാമ പരാമര്‍ശം ചര്‍ച്ചയായതോടെ ആന്റോ ആന്റണി അത് തിരുത്തിപ്പറഞ്ഞു. എങ്കിലും ദേശീയതലത്തില്‍ തന്നെ ബിജെപി ഇത് ഏറ്റെടുത്തു. അതേസമയം എല്ലാവരോടും അല്ല, ആന്റോ ആന്റണിയെ പോലെയുള്ളവരെയാണ് ഉദ്ദേശിച്ചതെന്നും വോട്ടിന് വേണ്ടി പാക്കിസ്ഥാനെ പിന്തുണയ്ക്കുന്ന ആന്റോ ആന്റണിയെ പോലെയുള്ളവരെ ആണ് ഉദ്ദേശിച്ചതെന്നും അനില്‍ ആന്റണി വ്യക്തമാക്കിയിരിക്കി…