ഡൽഹി : രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് ഉടൻ ആരംഭിക്കും.. നിർമല സീതാരാമൻ അവത്രിപ്പിക്കുനന്ത് ഇടക്കാല ബജറ്റ് … കൂടുതൽ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചേക്കും.. നിർമല സീതാരാമൻ രാഷ്ട്രപതിയെ കണ്ടു..എല്ലാ പ്രഖ്യാപനങ്ങളും, പ്രവർത്തനങ്ങളും തെരഞ്ഞെടുപ്പ് എന്ന ഒരൊറ്റ ലക്ഷ്യത്തെ മാത്രം ഉന്നം വയ്ക്കുമ്പോൾ ബജറ്റ് എന്ന ആവനാഴിയും വ്യത്യസ്തമായിരിക്കില്ല. ബജറ്റിൻറെ ഉന്നവും മറ്റൊന്നല്ല.. ഇടക്കാല ബജറ്റിൽ വലിയ പ്രഖ്യാപനങ്ങൾ ഇടം പിടിക്കില്ലെന്ന് ഉറപ്പ് പറയാനുമാകില്ല.. ധനമന്ത്രിയായിരുന്ന പീയൂഷ് ഗോയൽ ഇടക്കാല ബജറ്റിലെ ഈ കീഴ് വഴക്കം ലംഘിച്ച ചരിത്രം ഉണ്ട്. രാമക്ഷേത്ര ഉദ്ഘാടനത്തിലൂടെ ഉണ്ടാക്കിയ മുന്നേറ്റം അതേ പടി നിലനിർത്താനാകും ധനമന്ത്രി ശ്രമിക്കുക. ഇടക്കാല ബജറ്റ് എന്നത് അധികാരത്തിലിരിക്കുന്ന സർക്കാരിന് അതിൻറെ മുൻഗണനകളെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുമായി യോജിപ്പിക്കുന്നതിനുള്ള ഒരു ഫലപ്രദമായ ഉപകരണം ആണ് എന്നതിൽ സംശയമില്ല.