കലക്ടറേറ്റിൽ ഹരിത മാതൃക പോളിങ്​ ബൂത്ത് ഒരുക്കി

ആ​ല​പ്പു​ഴ: ആലപ്പുഴയിൽ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ഭാ​ഗ​മാ​യി ക​ല​ക്​​ട​റേ​റ്റ്​ പ​രി​സ​ര​ത്ത്​ ഒ​രു​ക്കി​യ ഹ​രി​ത​മാ​തൃ​ക പോ​ളി​ങ്​ ബൂ​ത്ത്​ ഏറെ ജനശ്രദ്ധനേടി.. പ്ര​കൃ​തി​സൗ​ഹൃ​ദ തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ശു​ചി​ത്വ മി​ഷ​ന്‍, ജി​ല്ല ഭ​ര​ണ​കൂ​ടം എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​രു​ക്കി​യ മാ​തൃ​ക ബൂ​ത്തി​ന്‍റെ ഉ​ദ്​​ഘാ​ട​നം ക​ല​ക്ട​ര്‍ അ​ല​ക്‌​സ് വ​ര്‍ഗീ​സ് നി​ര്‍വ​ഹി​ച്ചു.ത​ടി, മു​ള, ഓ​ല, ക​യ​ര്‍ തു​ട​ങ്ങി പൂ​ര്‍ണ​മാ​യും പ്ര​കൃ​തി​സൗ​ഹൃ​ദ ഉ​ല്‍പ​ന്ന​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. പൊ​തു​ജ​ന​ങ്ങ​ളി​ല്‍ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​ന് ന​ഗ​ര​സ​ഭ ത​ല​ത്തി​ലും ഇ​ത്ത​ര​ത്തി​ല്‍ ഹ​രി​ത മാ​തൃ​ക ബൂ​ത്തു​ക​ള്‍ സ്ഥാ​പി​ക്കും. പ്ര​ചാ​ര​ണ ബോ​ര്‍ഡു​ക​ള്‍, ബാ​ന​റു​ക​ള്‍, കൊ​ടി​തോ​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ നൂ​റു​ശ​ത​മാ​നം കോ​ട്ട​ണ്‍, പ​ന​മ്പാ​യ, പു​ല്‍പാ​യ, ഓ​ല, ഈ​റ്റ, മു​ള, പാ​ള തു​ട​ങ്ങി​യ പ്ര​കൃ​തി​സൗ​ഹൃ​ദ വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള​താ​ക​ണം.വോ​ട്ടെ​ടു​പ്പി​നു​ശേ​ഷം ഇ​വ അ​ന്നു​ത​ന്നെ അ​ഴി​ച്ചു​മാ​റ്റു​ക​യും മാ​ലി​ന്യം ഹ​രി​ത​ക​ര്‍മ​സേ​ന, അം​ഗീ​കൃ​ത ഏ​ജ​ന്‍സി​ക​ള്‍ എ​ന്നി​വ​ക്ക്​ കൈ​മാ​റു​ക​യും വേ​ണം. ശു​ചി​ത്വ മി​ഷ​ന്‍ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ര്‍ കെ.​ഇ. വി​നോ​ദ് കു​മാ​ര്‍, പ്രോ​ഗ്രാം ഓ​ഫി​സ​ര്‍ അ​ഖി​ല്‍ പ്ര​കാ​ശ്, അ​സി.​കോ​ഓ​ഡി​നേ​റ്റ​ര്‍ അ​രു​ണ്‍ ജോ​യ്, എ​ന്‍ജി​നീ​യ​ര്‍ സി.​ആ​ര്‍. സ​ന്ധ്യ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...