ഓസ്‍ലര്‍ ഒടിടി സ്ട്രീമിങ്ങ് ആരംഭിച്ചു

കൊച്ചി: ഈ വർഷം ആദ്യം മലയാള സിനിമയിൽ ആദ്യത്തെ ഹിറ്റായിരുന്നു എബ്രഹാം ഓസ്‍ലര്‍. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ഈ ത്രില്ലർ ചിത്രത്തിൽ നായകനായി എത്തിയത് ജയറാം ആയിരുന്നു. ചിത്രത്തിൽ മമ്മൂട്ടി കൂടി അതിഥി വേഷം ഏറെ കൈയ്യടി നേടിയിരുന്നു. പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച കളക്ഷൻ നേടിയിരുന്നു.

ഇപ്പോഴിതാ ഓസ്‍ലര്‍ ഒടിടി സ്ട്രീമിങ്ങ് ആരംഭിച്ചിരിക്കുകയാണ്. മാർച്ച് 20നാണ് ചിത്രം ഒടിടി സ്ട്രീമിം​ഗ് ആരംഭിച്ചത്. അർദ്ധരാത്രി മുതലാണ് സ്ട്രീമിം​ഗ് ആരംഭിച്ചത്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിനാണ് സ്ട്രീമിം​ഗ് അവകാശം കൈവരിച്ചത്. സിനിമ തിയറ്ററിൽ കണ്ടവർക്കും കാണാത്തവർക്ക് വീണ്ടും കാണാനുമുള്ള അവസരമാണ് ഇപ്പോള്‍ ലഭിക്കുന്നത്.

എബ്രഹാം ഓസ്‍ലര്‍ എന്നാണ് സിനിമയുടെ മുഴുവൻ പേര്. ടൈറ്റിൽ കഥാപാത്രത്തെ ആയിരുന്നു ജയറാം അവതരിപ്പിച്ചത്. 2024 ജനുവരി 11നാണ് ഓസ്‍ലര്‍ തിയറ്ററിൽ എത്തിയത്. മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രം ബോക്സ് ഓഫീസിൽ നിന്നും 40 കോടിയോളം രൂപ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...